വെങ്ങാനൂർ ഗോൾസ് ഹയർ സെക്കന്ററി സ്കൂളിൻ്റ വാർഷികം
08.01.2026
അയൂബ് ഖാൻ
വിഴിഞ്ഞം : വെങ്ങാനൂർ ഗോൾസ് ഹയർ സെക്കന്ററി സ്കൂൾ വാർഷികവും അധ്യാപക രക്ഷാകർതൃ ദിനാഘോഷവും മന്ത്രി വി.ശിവൻകുട്ടി ഉത്ഘാടനം ചെയ്തു. മാനേജർ ദീപ്തി ഗിരീഷ് അധ്യക്ഷത വഹിച്ചു. അഡ്വ.എം.വിൻസെന്റ് എം.എൽ.എ മുഖ്യാതിഥി ആയിരുന്നു. കേരള ഹൈക്കോടതി റിട്ട. ജഡ്ജി എം.ആർ. ഹരിഹരൻ നായർ മുഖ്യപ്രഭാഷണം നടത്തി. മിസ് സൗത്ത് ഇന്ത്യ 2025 ലിസ് ജെയ്മോൻ ജേക്കബ് വിവിധ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ പ്രേമജ് കുമാർ.ഡി.ബി,
പൂർവ്വ വിദ്യാർത്ഥിനിയും കൃഷി ഓഫീസറുമായ അനുശ്രീ, പി.ടി.എ പ്രസിഡന്റ് അഡ്വക്കേറ്റ് വെങ്കിടേശൻ .റ്റി , ഹെഡ് മാസ്റ്റർ രഞ്ജിത് കുമാർ ബി.വി തുടങ്ങിയവർ സംസാരിച്ചു.