ബി.ജെ.പി സ്ഥാനാർത്ഥിക്ക് വോട്ടഭ്യർത്ഥിച്ച് വിഴിഞ്ഞത്ത് രാജീവ് ചന്ദ്രശേഖർ റോഡ് ഷോ നടത്തി
08.01.2026
അയൂബ് ഖാൻ
വിഴിഞ്ഞം: വർഷങ്ങളായി മാറി മാറി ഭരിച്ച എൽഡിഎഫും യുഡിഎഫും തിരുവനന്തപുരം കോർപ്പറേഷൻ്റെ വികസനത്തിന് വേണ്ടി ഒരു പ്രവർത്തനം നടത്തിയില്ലെന്ന് ബി.ജെ. പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ. വിഴിഞ്ഞം വാർഡിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥി സർവ്വശക്തിപുരം ബിനുവിന് വോട്ടഭ്യർത്ഥിച്ച് മുക്കോല ജംഗ്ഷനിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് യോഗം
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. . നഗരസഭയുടെ വരുന്ന അഞ്ചുവർഷത്തെ വികസനമാതൃക 45 ദിവസത്തിനകം ജനങ്ങളുമായി കൂടിയാലോചിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.സൗത്ത് ജില്ലാ പ്രസിഡൻ്റ് മുക്കം പാലമൂട് ബിജു അദ്ധ്യക്ഷനായി.സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ. സോമൻ,ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്, സംസ്ഥാന സമിതി അംഗം ജി പി ശ്രീകുമാർ, കൗൺസിൽ അംഗം മുക്കോല ജി പ്രഭാകരൻ, തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡൻ്റ് വെങ്ങാനൂർ ഗോപൻ, സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി എം.എസ് ഷിബു,സെക്രട്ടറി
സ്റ്റെഫിൻ സ്റ്റീഫൻ,സ്ഥാനാർത്ഥി സർവ്വശക്തിപുരം ബിനു,
കോവളം മണ്ഡലം പ്രസിഡൻ്റ് പ്രവീൺ,ബാലരാമപുരം മണ്ഡലം പ്രസിഡൻ്റ് അഡ്വ.ഡി.സുനീഷ് ,വിഴിഞ്ഞം ഏര്യാ പ്രസിഡൻ്റ് സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് നടത്തിയ റോഡ് ഷോ വിഴിഞ്ഞത്ത് സമാപിച്ചു.
സ്ഥാനാർത്ഥി ആയിരിക്കെ അന്തരിച്ച വിഴിഞ്ഞം തെന്നൂർകോണം അഞ്ജുഭവനിൽ ജസ്റ്റിൻ ഫ്രാൻസിസിൻ്റെ വീടും സന്ദർശിച്ച രാജീവ് ചന്ദ്രശേഖർ കുടുംബാംഗങ്ങളെ ആശ്വാസിപ്പിച്ചാണ് മടങ്ങിയത്.