അരുമാനൂർ എം.വി ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം
08.01.2026
അയൂബ് ഖാൻ
പൂവാർ :അരുമാനൂർ എം.വി ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൂര്യ കൃഷ്ണമൂർത്തി നിർവ്വഹിച്ചു.വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി മുഖ്യ പ്രഭാഷണം നടത്തി.അഡ്വ.എം. വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി കോവളം യൂണിയൻ സെക്രട്ടറി റ്റി.എൻ സുരേഷ് ചലച്ചിത്ര താരം മീരാ അനിൽ, ആർ.ജെ.ഡി ജില്ലാ സെക്രട്ടറി വിഴിഞ്ഞം ജയകുമാർ, പൂവ്വാർ സർക്കിൾ ഇൻസ്പെക്ടർ സുജിത്.സി.എസ്, സ്കൂൾ മാനേജർ ഡോ.വി.ജയകുമാർ, പ്ലാറ്റിനം ജൂബിലി കമ്മിറ്റി ചെയർമാൻ വി. സുരേഷ് കുമാർ സ്കൂൾ പ്രിൻസിപ്പൽ എൻ.വി. സുരേഷ് എന്നിവർ സംസാരിച്ചു.