സി.പി.ഐ കോവളം മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി
09.01.2026
അയൂബ് ഖാൻ
കോവളം : മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലായ്മ ചെയ്ത് തൊഴിലാളി ദ്രോഹ നിയമങ്ങൾ ഉൾക്കൊള്ളുന്ന വി.ബി.ജി റാംജി പദ്ധതി നടപ്പിലാക്കുന്ന ബി.ജെ.പി സർക്കാരിൻ്റെ തീരുമാനത്തിനെതിരെ സി.പി.ഐ.കോവളം മണ്ഡലം കമ്മിറ്റി കാഞ്ഞിരംകുളത്ത് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എസ് മധുസൂദനൻ നായർ ധർണ്ണ
ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സിന്ധു രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗം കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ സ്വാഗതം ആശംസിച്ചു. ജില്ലാ കൗൺസിൽ അംഗം ആദർശ് കൃഷ്ണ, സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.എസ് രാധാകൃഷ്ണൻ ഊക്കോട് കൃഷ്ണൻകുട്ടി, പൂവ്വാർ ജിസ്തി, എം. എസ്. വിലാസൻ എൽ. സി. സെക്രട്ടറിമാരായ പൂവ്വാർ രാജീവ്,എൻ. എൻ.ബൈജു, നെല്ലി വിളവിജയൻ, കല്ലിയൂർ രാജു,കല്ലിയൂർ ശിവകുമാർ,മഹേഴ് അഴകി, മോഹനൻ നായർ, അജേഷ് മോൻ എന്നിവർ സംസാരിച്ചു.