കനത്ത ചൂടിൽ  സൗദിഅറേബ്യ-വാഹനങ്ങളില്‍ കൂളിങ് പേപ്പറുകള്‍ പതിപ്പിക്കാന്‍ അനുമതി
20-07-2022
തിരു:കനത്ത ചൂടിൽ  സൗദിഅറേബ്യ. ചൂട് ഉയരുന്ന സാഹചര്യത്തില്‍ വാഹനങ്ങളില്‍ കൂളിങ് പേപ്പറുകള്‍ പതിപ്പിക്കാന്‍ അനുമതി നൽകി അധികൃതർ. നിശ്ചിത പരിധിയിലുള്ളതും കാഴ്ചയെ തടസപ്പെടുത്താത്തുമായ 30 ശതമാനം വരെ കട്ടിയുള്ള കൂളിങ് പേപ്പറുകള്‍ വാഹനങ്ങളില്‍ പതിപ്പിക്കുന്നതിനാണ് അനുമതിയെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി.അതേസമയം നിശ്ചയിച്ച പരിധിയിലും കൂടുതല്‍ അളവിലുള്ള പേപ്പറുപേപ്പറുകള്‍ ഉപയോഗിക്കാൻ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്ന നിര്‍ദ്ദേശവും ൻൽകിയിട്ടുണ്ട് .
എന്നാല്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് അഞ്ഞൂറ് മുതല്‍ തൊള്ളായിരം റിയാല്‍വരെ പിഴയെടുക്കേണ്ടിവരും. സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിഭാഗമാണ് ചൂടിനെ പ്രതിരോധിക്കാനായി കൂളിങ് പേപ്പറുകള്‍ പതിപ്പിക്കുന്നതിനെ സംബന്ധിച്ച് ടവ്യക്തത നല്‍കിയത്.