ഓസ്ട്രേലിയയിൽ മോഷണം തടയാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനം
16.06.2023
സിഡ്നി:സൂപ്പർ മാർക്കറ്റുകളിലടക്കമുള്ള കവർച്ച തടയാൻ ആർട്ടിഫിഷ്യൽ ഇന്റലി ജൻസ് (എഐ) സംവിധാനം ഉപയോഗ പ്പെടുത്താൻ ഓസ്ട്രേലിയ.പ്രമുഖ സൂപ്പർ മാർക്കറ്റുകളായ വൂൾവർത്ത്സ്,ബണിംഗ്സ് എന്നിവിടങ്ങളിലാണ് ഔറർ എന്ന സോഫ്റ്റ് വെയറിന്റെ സഹായത്തോടെ മോഷണം തടയാൻ എഐ സംവിധാനം ഉപയോഗിക്കു ന്നത്.സ്ഥാപനങ്ങളിൽ മോഷണം നടത്തുന്ന വരെ പിടികൂടാൻ ഉപയാേഗിക്കുന്ന സോഫ്റ്റ് വെയർ ആണ് ഔറർ.ഒരു മോഷ്ടാവിന്റെ ചിത്രം സോഫ്റ്റ് വെയറിൽ അപ്ലോഡ് ചെയ്തു കഴിഞ്ഞാൽ മറ്റ് കുറ്റകൃത്യങ്ങളിൽ അകപ്പെട്ടയാളാണോയെന്ന് അറിയാനും സാധിക്കും.കുറ്റ കൃത്യങ്ങൾ കണ്ടെത്താനും സുരക്ഷാ ഉദ്യോഗസ്ഥർക്ക് തത്സമയം നിർദേശങ്ങൾ അയയ്ക്കാനും എ.ഐ ക്ക് കഴിയുമെന്നും ഔറോർ ചീഫ്എക്സിക്യൂട്ടീവ് ഫിൽ തോംസൺ പറഞ്ഞു.വ്യക്തികളുടെ സ്വകാര്യതയെ ഇത് ബാധിക്കില്ലെന്നും തോംസൺ കൂട്ടിച്ചേർത്തു.അതേ സമയം സ്വകാര്യതാ നിയമങ്ങളിലെ കാല താമസം കാരണം റീട്ടെയിലർമാരുടെഎഐഉപയോഗം ഇപ്പോഴും ആശങ്കാജനക മാണെന്നാണ് സിഡ്നി യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി യിലെ സാങ്കേതിക വിദഗ്ധൻ നിക്കോളാസ് ഡേവിസ് പറയുന്നത്.കടകളിൽ നിന്ന് ഉപഭോക്താക്കളെ ട്രാക്ക് ചെയ്യുന്ന ചില്ലറ വ്യാപാരികൾ വ്യക്തികളുടെ വിവരങ്ങൾ വെളിപ്പെടുത്തുകയോ മറ്റുള്ളവരുമായി പങ്കിടുകയോ വിപണനത്തിനായി ഉപയോ ഗിക്കുകയോ ചെയ്താൽ അത് സ്വകാര്യത യുടെ ലംഘനമാണ്.എന്നാൽ ചില്ലറ വ്യാപാ രികൾ സോഫ്റ്റ് വെയർ ഉപയോഗിച്ച് കണ്ടെത്തുന്ന വിവരങ്ങൾ ഉപയോഗിച്ച് ആവർത്തിച്ച് കുറ്റകൃത്യംനടത്തുന്നപ്രതികളെ കണ്ടെത്താൻ സഹായിക്കുമെന്നതാണ് ഗുണകരമായവശമെന്നും ഡേവിസ് പറഞ്ഞു