Support : +91 98954 15839
contact@newssixnews.com
  •  ◾ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഈഞ്ചയ്ക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫിസില്‍ എസ്പി പി.ബിജോയിയുടെ നേതൃത്വത്തില്‍ 10 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം രാത്രി പതിനൊന്നരയോടെയാണു അറസ്റ്റ് രേഖപ്പെടുത്തിയത്. ◾ ശബരിമല സ്വര്‍ണ്ണപ്പാളിക്കവര്‍ച്ചാ കേസില്‍ ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍ വാസുവിനെയും എസ്ഐടി ചോദ്യം ചെയ്യും. ◾ ശബരിമല സ്വര്‍ണക്കൊള്ളയ്ക്കും അഴിമതിക്കുമെതിരെ മഹിളാ മോര്‍ച്ച സെക്രട്ടേറിയറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് രണ്ടു വട്ടം ജല പീരങ്കി പ്രയോഗിച്ചു. ◾ ശബരിമല വിഷയത്തില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ◾ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വിജിലന്‍സിന് പരാതി നല്‍കി. ◾ രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയില്‍ ദര്‍ശനം നടത്തുമ്പോള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന നിര്‍ദേശവുമായി ഹൈക്കോടതി. ◾ രാഷ്ട്രീയകാര്യ സമിതിയില്‍ ആറ് അംഗങ്ങളെ കൂടി അധികമായി ഉള്‍പ്പെടുത്തി കെപിസിസി പുനസംഘടിപ്പിച്ചു. 13 വൈസ് പ്രസിഡന്റുമാരെയും 58 ജനറല്‍ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള ജംബോ കമ്മിറ്റിയാണ് രൂപീകരിച്ചത്. ◾ കെ പി സി സി ഭാരവാഹികളുടെ പുനഃസംഘടനക്കായി ജംബോ കമ്മിറ്റി പ്രഖ്യാപിച്ചിട്ടും പുനഃസംഘടനയില്‍ പ്രതിഷേധം പരസ്യമാക്കി വനിതാ നേതാവായ ഡോക്ടര്‍ ഷമ മുഹമ്മദും കെ. മുരളീധരനും. ◾ കേരളത്തില്‍ തുലാവര്‍ഷം എത്തിയതായി കാലാവസ്ഥാ വകുപ്പ്. 21 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ◾ നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരനുമായി അനുനയ നീക്കത്തിനൊരുങ്ങി സിപിഎം നേതൃത്വം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി സത്യപാലന്‍ എന്നിവര്‍ ജി സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. . ◾ അനന്തു അജിയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ. അനന്തുവിന്റേത് ആത്മഹത്യയല്ലെന്നും ആര്‍എസ്എസ് നടത്തിയ കൊലപാതകമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് മാധ്യമങ്ങളോട് പറഞ്ഞു. ◾ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പറേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ പിടിയില്‍. ഇടപ്പള്ളി സോണല്‍ ഓഫീസിലെ സൂപ്രണ്ട് ലാലിച്ചന്‍, ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്. ഒരാളില്‍ നിന്ന് 5000 രൂപയും മറ്റൊരാളില്‍ നിന്ന് 2000 രൂപയും പിടിച്ചെടുത്തു. ◾ സമസ്തയിലെ വിഭാഗീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതിയ സമിതിയെ നിയോഗിച്ചു. സമസ്ത അധ്യക്ഷന്‍ ജിഫ്രിമുത്തുക്കോയ തങ്ങളും ലീഗ് അധ്യക്ഷന്‍ പാണക്കാട് സ്വാദിഖ് അലി തങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ മലപ്പുറത്തായിരുന്നു അനുനയ സമിതിയെ പ്രഖ്യാപിച്ചത്. ◾ ◾ തിരുവനന്തപുരത്ത് മദ്യലഹരിയില്‍ വാഹനങ്ങളെ ഇടിച്ചുതെറുപ്പിച്ച എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തു. വിളപ്പില്‍ശാല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നിജാമിനെയാണ് കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ◾ ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ◾ ആന്ധ്രാപ്രദേശില്‍ വന്‍ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. ആന്ധ്രാപ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ ഹാര്‍ബര്‍ പാര്‍ക്കില്‍ 13.5 ലക്ഷം ചതുരശ്ര അടിയിലുള്ള 1,222 കോടി രൂപയുടെ ഷോപ്പിങ്ങ് മാളാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഇതിനുള്ള ലുലുവിന്റെ പുതുക്കിയ ലീസ് നിബന്ധനകള്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ◾ പാന്‍ മസാല ഉത്പന്നങ്ങളുടെ പരസ്യങ്ങളില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അഭിനയിക്കുന്നതില്‍ അതൃപ്തി പ്രകടമാക്കി യൂട്യൂബര്‍ ധ്രുവ് റാഠി. ഇത്തരം ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് എന്തിനെന്നാണ് ഷാരൂഖിന്റെ മൊത്തം ആസ്തി ചൂണ്ടിക്കാട്ടി ധ്രുവ് ചോദിക്കുന്നത്. ◾ ബെംഗളൂരുവിലെ യുവ ഡോക്ടറായ ഭാര്യയെ കൊലപ്പെടുത്തിയ ഗാസ്ട്രോ എന്‍ട്രോളജിസ്റ്റായ ഭര്‍ത്താവ് അറസ്റ്റില്‍. അനസ്തേഷ്യ മരുന്ന് ആരുമറിയാതെ പല തവണ കുത്തി വച്ചാണ് ഡോ. കൃതികയെ ഭര്‍ത്താവ് ഡോ. മഹേന്ദ്രറെഡ്ഡി കൊലപ്പെടുത്തിയത്. ◾ ബിഹാര്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബാധ്യസ്ഥരെന്ന് സുപ്രീംകോടതി. ◾ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി ഗുജറാത്ത് സര്‍ക്കാരിലെ 16 മന്ത്രിമാര്‍ രാജിവെച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തുടരും. ◾ കര്‍ണാടകയില്‍ നടക്കുന്ന സാമൂഹിക-വിദ്യാഭ്യാസ സര്‍വേയില്‍ പങ്കെടുക്കില്ലെന്ന് രാജ്യസഭാ എംപിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സുധ മൂര്‍ത്തിയും ഇന്‍ഫോസിസ് സ്ഥാപകനും ഭര്‍ത്താവുമായ എന്‍ ആര്‍ നാരായണ മൂര്‍ത്തിയും ◾ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് മോദി അറിയിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.

ബമ്പര്‍ ഹിറ്റായി ഓണം വാരാഘോഷം - ഇനി ഒരുവര്‍ഷത്തെ കാത്തിരിപ്പ്


02-09-2023



തിരുവനന്തപുരം:ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനിക ലേസര്‍ ഷോയും പുതുമകള്‍ നിറഞ്ഞ വൈദ്യുത ദീപാലങ്കാരവും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഒത്തുചേര്‍ന്ന ഓണം വാരാഘോഷം ബമ്പര്‍ ഹിറ്റായാണ് സമാപിച്ചത്. സംസ്ഥാന സര്‍ക്കാർ ഒരുക്കിയ ഓണക്കാഴ്ചകള്‍ ആസ്വദിക്കാന്‍ ഓരോ ദിവസവും പതിനായിരങ്ങള്‍ നഗരത്തിലെത്തിയെങ്കിലും പരാതികള്‍ക്കിട നല്‍കാതെയുള്ള ക്രമീകരണങ്ങളാണ് വിനോദസഞ്ചാര വകുപ്പ് നടത്തിയത്. ക്യാമറക്കണ്ണുകളിലൂടെയും മഫ്തിയിലും യൂണിഫോമിലുമായി ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് കേരള പോലീസ് സുരക്ഷിതമായ ഓണക്കാല മൊരുക്കി.ഫയര്‍ ഫോഴ്സ്, എക്സൈസ്, തിരുവനന്തപുരം കോര്‍പറേഷന്‍,ശുചിത്വ മിഷന്‍,വാട്ടര്‍അതോറിറ്റി,കെ.എസ്.ഇ.ബി, ആരോഗ്യ വകുപ്പ്, കെ.എസ്.ആര്‍.ടി.സി, കുടുംബശ്രീ,ടൂറിസം ക്ലബ്ബ് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും അനന്തപുരിയെ ആഘോഷ നഗരമാക്കാൻ രാപ്പകല്‍ പണിയെടുത്തു. വാരാഘോഷ ത്തിന്റെ തുടിപ്പുകള്‍ ചൂടാറാതെ ജനങ്ങളി ലേക്കെത്തിക്കാന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കനകക്കുന്നില്‍ മീഡിയാ സെന്ററും സജീവമായിരുന്നു. ഓണക്കാഴ്ചകള്‍ നിറ ഭംഗികളോടെ പകര്‍ന്നു നല്‍കിയ മാധ്യമ കൂട്ടായ്മകളും കയ്യടി നേടി.ഓണം വാരാഘോഷത്തിന് തിരികൊളുത്തിയ ആഗസ്റ്റ് 27 മുതല്‍ തന്നെ നിശാഗന്ധിയിലെ പ്രധാന വേദിയുള്‍ പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള 31ലധികം വേദികളിലും ഓണാവേശം തുടിച്ച് നിന്നു.ഉദ്ഘാടന വേദിയെ കൊഴുപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി മാരായ വി.ശിവന്‍കുട്ടി,പി.എ മുഹമ്മദ് റിയാസ്,ആന്റണി രാജു,ജി.ആര്‍ അനില്‍, കെ.എന്‍ ബാലഗോപാല്‍,എം.പിമാരായ ജോണ്‍ ബ്രിട്ടാസ്, ബിനോയ് വിശ്വം എന്നിവരും എം.എല്‍.എ മാരുള്‍പ്പെടെ യുള്ള ജനപ്രതിനിധികളും മുഖ്യാതിഥിയായി ചലച്ചത്ര താരം ഫഹദ് ഫാസിലും എത്തിയി രുന്നു.കേരള കലാമണ്ഡലത്തിലെ കലാകാ രന്മാരും പിന്നണി ഗായകരായ ബിജു നാരായണന്‍,റിമി ടോമി,അപര്‍ണ രാജീവ്, ഷഹബാസ് അമന്‍,ഹരിശങ്കര്‍,ഗൗരിലക്ഷ്മി ചലച്ചിത്ര താരങ്ങളായ ടിനി ടോം,കലാഭവന്‍ പ്രജോദ് എന്നിവരും പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായ്,വാദ്യകലയുടെ കുലപതി പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ തുടങ്ങിയവരും ഏഴ് ദിവസങ്ങളിലായി നിശാഗന്ധിയിലെ കാണികളെ ആവേശ കാെടുമുടിയിലെത്തിച്ചു.ജില്ലയിലെ മറ്റ് വേദികളില്‍ നരേഷ് അയ്യര്‍,സിതാര, സൂരജ് സന്തോഷ്,ലക്ഷ്മി ജയന്‍,ജോബ് കുര്യന്‍,ജാസി ഗിഫ്റ്റ്,ഉണ്ണി മേനോന്‍, അഫ്സല്‍,വിധു പ്രതാപ് തുടങ്ങിയ പ്രമുഖരും കലാ വിരുന്നാെരുക്കി. മണക്കാട് മുതല്‍ കവടിയാര്‍ വരെയും ശാസ്തമംഗലം മുതല്‍ വെള്ളയമ്പലം വരെയും നീണ്ട വൈദ്യുത ദീപാലങ്കാരവും ഇത്തവണ പുതുകാഴ്ചകൾ സമ്മാനിച്ചു. ഓണക്കാഴ്ചകളിലെ സര്‍പ്രൈസായി വിനോദസഞ്ചാര വകുപ്പ് അവതരിപ്പിച്ച ലേസര്‍ ഷോ യുവതലമുറയുടെ ഫേവറിറ്റ് സ്പോട്ടായി.പൊള്ളുന്ന ചൂടിന്ശമനമായി എത്തിയ മഴ ഓണാഘാേഷത്തിന് വിഘാത മാകാതെ പെയ്താെഴിഞ്ഞു.ഒരുഓണക്കാലം കൂടി വിടപറയുമ്പോള്‍ ബാക്കിയാകുന്നത് മലയാളിയുടെ ഗൃഹാതുരതയ്ക്ക് ആക്കം കൂട്ടുന്ന ഒരുപിടി നല്ല ഓര്‍മ്മകളും അടുത്ത ഓണക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പുമാണ്.




LATEST NEWS

ഏകത ദിനാചരണവും ലഹരിക്കെതിരെ കൂട്ടയോട്ടവും സംഘടിപ്പിച്ചു

എൻ.എസ്.എസ് പതാകദിനം

പുന്നമൂട് ഗവ: മോഡൽ ഹയർ സെക്കൻ്ററി സ്‌കൂളിലെ വാദ്യാർത്ഥികൾക്കായി സുരക്ഷാ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.

ജില്ലാതല പട്ടയമേള -കരുംകുളം പഞ്ചായത്തിൽ 955 പട്ടയങ്ങൾ വിതരണം ചെയ്തു.

യു.ഡി.എസ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ക്രിസ്മസ് കേക്ക് മിക്സിംഗ് ചടങ്ങ് സംഘടിപ്പിച്ചു

പഴകിയ മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. നാൽപതോളം പേർ ചികിത്സ തേടി

സെപ്ടിക് ടാങ്കിനെടുത്ത കുഴിയിൽ വീണ പശുവിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി

അദാനി ഫൗണ്ടേഷൻ നേത്ര രോഗ -ജീവിത ശൈലി-റ്റി. ബി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia