വെള്ളാർ ഉപതെരഞ്ഞെടുപ്പ് - കൂട്ടിയും കിഴിച്ചും മുന്നണികള്‍ : ഫലപ്രഖ്യാപനം ഇന്ന് അയൂബ് ഖാൻ
22.02.2024
തിരുവനന്തപുരം :തിളച്ച് മറിഞ്ഞ പ്രചരണ ചൂടിനൊടുവിൽ നടന്ന നഗരസഭയിലെ വെള്ളാർ വാർഡിലെ ഉപതെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിംഗ്. ആകെയുള്ള 6158 വോട്ടർമാരിൽ 4120 പേരാണ് സമ്മതിദാനം വിനിയോഗിച്ചത്.66.9 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനെക്കാൾ മൂന്ന് ശതമാനം കുറവാണ് ഇത്. അന്ന്
69 ശതമാനത്തിലധികം പോളിംഗാണ്
നടന്നത്. ഇത്തവണ അനുഭവപ്പെട്ട
കനത്ത ചൂടും വോട്ടർമാരിൽ പലരും സ്ഥലത്തില്ലാത്തതും അനാരോഗ്യം മൂലം വോട്ടു ചെയ്യാൻ എത്താനാകാത്തതുമൊക്കെയാണ് വോട്ടു ശതമാനം കഴിഞ്ഞ തവണത്തേതിനെക്കാൽ കുറയാൻ കാരണമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ പാർട്ടികൾ . കനത്ത ചൂട് അനുഭവപ്പെട്ടെങ്കിലും ഇത്
അവഗണിച്ച് പോളിംഗ് ബൂത്തുകളിൽ രാവിലെ മുതൽ വോട്ടർമാരുടെ നീണ്ട ക്യൂ ആണ് പ്രത്യക്ഷപ്പെട്ടത് വെള്ളാറിലെ കൗൺസിലറായിരുന്ന നെടുമം മോഹനൻ്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആകെ അഞ്ച് ബൂത്തുകളിലായിരുന്നു വോട്ടിങ് നടന്നത്. ബൂത്ത് ഒന്നിൽ
,930 വോട്ടും ബൂത്ത് രണ്ടിൽ 836, ബൂത്ത് മൂന്നിൽ 824 ഉം ബൂത്ത് നാലിൽ 723 ഉം ബൂത്ത് അഞ്ചിൽ 807 വോട്ടുകളുമാണ് പോൾ ചെയ്യപ്പെട്ടത്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയായിരുന്നു വോട്ടെടുപ്പ്.മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം അനുസരിച്ച്
സുരക്ഷയ്ക്കായി 200 ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചത്.ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്നേ തലസ്ഥാന നഗരസഭയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയം മൂന്ന്
മുന്നണികള്‍ക്കും ഒരു പോലെ നിര്‍ണായകമണ്. സിറ്റിംഗ് സീറ്റിൽ വിജയത്തുടര്‍ച്ച ലഭിക്കുമെന്ന ഉറച്ച വിശ്വസത്തിലാണ് ബി.ജെ. പി . എന്നാൽ ഏറെക്കാലമായി കൈവിട്ട വെള്ളാർ വാർഡ് തിരിച്ച് പിടിക്കും എന്ന ദൃഢ നിശ്ചയത്തിലാണ് എൽ.ഡി.എഫ്. 2010ൽ കെെവിട്ട വാർഡ് തിരിച്ച് പാടിക്കാനുള്ള സുവർണ്ണാവസരമാണ് ഇത്തവണയെന്ന നിലപാടിലാണ് യുഡിഎഫ് .മൂന്ന് മുന്നണികളുടെയും സ്ഥാനാർ ത്ഥികളെ കൂടാതെ മറ്റ് രണ്ട് പേർകൂടി മത്സര രംഗത്തുണ്ടായി രുന്നു. ഇന്ന് വോട്ടെണ്ണൽ നടക്കുന്ന വാഴമുട്ടം ഗവ. ഹൈസ്കൂളിൽ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ 10 മണിക്ക് വോട്ടെണ്ണൽ തുടങ്ങും. രണ്ട് മണിക്കൂറിനകം ഔദ്യോഗിക ഫല പ്രഖ്യാപനവും വരുമെന്നാണ് കരുത്