Support : +91 98954 15839
contact@newssixnews.com
  •  രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനം രാജ്യം ഇന്ന് ആഘോഷിച്ചു. ഹിന്ദു പത്രത്തിലെ വിവാദ അഭിമുഖത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദി ഹിന്ദു പത്രത്തിലെ അഭിമുഖത്തില്‍ താന്‍ പറയാത്ത കാര്യമാണ് വന്നതെനും ഇക്കാര്യത്തില്‍ അവരുടെ വിശദീകരണം വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി. മുഖ്യമന്ത്രി പിണറായി വിജയന്‍ ദ ഹിന്ദു ദിനപത്രത്തിനു നല്‍കിയ അഭിമുഖം രാജ്യതാല്‍പര്യത്തിനും സംസ്ഥാനതാല്‍പര്യത്തിനും എതിരാണെന്നും ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മലപ്പുറത്തെ തള്ളിപ്പറഞ്ഞതില്‍ നിന്നു രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതരുതെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രി യു ടേണ്‍ അടിച്ചിരിക്കുകയാണെന്നും വാഴപ്പിണ്ടി നട്ടെല്ലുള്ള മുഖ്യമന്ത്രിയാണ് പിണറായിയെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍.

എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്ന സുസ്ഥിര മാതൃകകള്‍ സ്വീകരിക്കണം - ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍


27-09-2023

തിരുവനന്തപുരം:ടൂറിസത്തില്‍ എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്ന സുസ്ഥിര മാതൃകകള്‍ സ്വീകരിക്കണ മെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.പരിസ്ഥിതി നശീകരണത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും പ്രകൃതിയെയും സംസ്കാര ത്തെയും സംരക്ഷിക്കുന്നതിലാണ് ടൂറിസത്തിന്‍റെ ഭാവിയെന്നും ഗവര്‍ണര്‍ പറഞ്ഞു.ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രാവല്‍ എക്സ്പോ ആയ ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്‍റെ (ജിടിഎം-2023) ആദ്യ പതിപ്പ് കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള വിവിധ നടപടികള്‍ക്ക് ലോകരാജ്യങ്ങള്‍ തയ്യാറാകുന്നത് ആശ്വാസകരമാണ്.സുസ്ഥിരതയും ഉള്‍ക്കൊള്ളലും എന്ന ആശയത്തിന് അടുത്തിടെ നടന്ന ജി 20 ഉച്ചകോടി യിലും ഊന്നല്‍ നല്‍കിയിരുന്നു. പരിസ്ഥിതി,സംസ്കാരം,പൈതൃകം എന്നിവ സംരക്ഷിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ട് ഹരിത ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ കേരളം മാതൃകാപരമായ മാറ്റം വരുത്തിയിരിക്കുന്നത് സന്തോഷകരമാ ണെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രകൃതിയും സംസ്കാരവും ഒത്തുചേരുന്ന ദക്ഷിണേന്ത്യയുടെ സത്ത അനുഭവിച്ചറിയുക എന്നതാണ് സെപ്റ്റംബര്‍ 30 വരെ നടക്കുന്ന ജിടിഎം-2023 ന്‍റെ പ്രമേയം. ചടങ്ങില്‍ മെട്രോ എക്സ്പെഡിഷന്‍ മാഗസിന്‍റെ പ്രത്യേക പതിപ്പ് ഗവര്‍ണര്‍ പ്രകാശനം ചെയ്തു.ജിടിഎമ്മിന്‍റെ സെമിനാര്‍ സെഷന്‍ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ജിടിഎം 2023 ഹാന്‍ഡ്ബുക്ക് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഷെല്ലി സലെഹിന്‍ പ്രത്യേക പ്രഭാഷണം നടത്തി. ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രസിഡന്‍റ് രഘുചന്ദ്രന്‍ നായര്‍, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം വൈസ് പ്രസിഡന്‍റ് എം.ആര്‍ നാരായണന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രീസ് പ്രസിഡന്‍റ് ഇ.എം നജീബ്, കെടിഎം മുന്‍ പ്രസിഡന്‍റ് ബേബി മാത്യു,സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം പ്രസിഡന്‍റ് സുധീഷ്കുമാര്‍,കേരള ടൂറിസം ഡവലപ്മെന്‍റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കോട്ടുകാല്‍ കൃഷ്ണകുമാര്‍,ജിടിഎം സിഇഒ സിജി നായര്‍,ജിടിഎം ജനറല്‍ കണ്‍വീനര്‍ പ്രസാദ് മഞ്ഞളി എന്നിവര്‍ പങ്കെടുത്തു. സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്, തവാസ് വെഞ്ചേഴ്സ്, സിട്രിന്‍ ഹോസ്പിറ്റാലിറ്റി വെഞ്ചേഴ്സ്, മെട്രോ മീഡിയ എന്നിവ ചേര്‍ന്നാണ് വാര്‍ഷിക ബി2ബി, ട്രാവല്‍ ആന്‍ഡ് ട്രേഡ് എക്സിബിഷനായ ജിടിഎം 2023 സംഘടിപ്പിക്കുന്നത്.ജിടിഎം 2023 ന്‍റെ ട്രാവല്‍ ട്രേഡ് എക്സിബിഷന്‍ 28 ന് രാവിലെ 10.15 ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ട്രാവന്‍കൂര്‍ ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യും.അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍ മാര്‍ക്കും ട്രാവല്‍ ഏജന്‍റുമാര്‍ക്കും സ്പോട്ട് രജിസ്ട്രേഷനിലൂടെ 28,29 തിയതികളിൽ നടക്കുന്ന എക്സ്പോയിലും സെമിനാര്‍ സെഷനുകളിലും പങ്കെടുക്കാം. ടൂറിസം മേഖലയിലെ ആഗോള പങ്കാളികളുടെ ഒത്തുചേരലിനും നിരവധി പുതിയ ബിസിനസ് പങ്കാളിത്തങ്ങളുടെ ഒപ്പുവയ്ക്കലിനും ജിടിഎം സാക്ഷ്യം വഹിക്കും.1000-ത്തിലധികം ട്രേഡ് വിസിറ്റേഴ്സും 600-ലധികം ആഭ്യന്തര, അന്തര്‍ദേശീയ ടൂര്‍ ഓപ്പറേറ്റര്‍മാരും 100-ലധികം കോര്‍പ്പറേറ്റ് ബയേഴ്സും പങ്കെടുക്കുന്നുണ്ട്.ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ടൂറിസം സംഘടനകള്‍, എയര്‍ലൈനുകള്‍, ട്രാവല്‍ഏജന്‍റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ടെക് ഇന്നൊവേറ്റര്‍മാര്‍ തുടങ്ങിയവയുടെ സ്റ്റാളുകളും ട്രാവല്‍-ടൂറിസം മേഖലയിലെ ആഭ്യന്തര, അന്തര്‍ദേശീയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനവും എക്സ്പോയില്‍ ഉണ്ടായിരിക്കും. ആയുര്‍വേദം, യോഗ-വെല്‍നസ്,റിസോര്‍ട്ടുകള്‍,റിട്രീറ്റുകള്‍, ആശുപത്രികള്‍,വെഡ്ഡിംഗ് ടൂറിസം, കോര്‍പ്പറേറ്റ് കോണ്‍ക്ലേവുകള്‍, ഹോംസ്റ്റേകള്‍,സര്‍വീസ് വില്ലകള്‍ തുടങ്ങിയ പവലിയനുകളും സജ്ജീകരിക്കും.ട്രാവല്‍ മേഖലയിലെ വിദഗ്ധര്‍ ജിടിഎമ്മിലെ സെമിനാര്‍ സെഷനുകള്‍ നയിക്കും.വിവിധ കമ്പനികളുടെ പ്രതിനിധികളുമായുള്ള കോര്‍പ്പറേറ്റ് നെറ്റ് വര്‍ക്കിംഗ് സെഷന്‍ 29 നും ബിടുബി സെഷനുകള്‍ 28, 29 തിയതികളിലും നടക്കും.30 ന് എക്സ്പോയില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കും.


അറിയിപ്പുകൾ

  • തലസ്ഥാനത്ത് ഗുണ്ട വെട്ടേറ്റു മരിച്ചു. തിരുവനന്തപുരം പൗഡിക്കോണത്ത് വെട്ടേറ്റു ചികിത്സയിലായിരുന്ന കൊലക്കേസ് പ്രതിയും ഗുണ്ടയുമായ വെട്ടുകത്തി ജോയിയാണ് വെട്ടേറ്റ് മരിച്ചത്
  • ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ ബി.ഡി.ജെ.എസ്. മാവേലിക്കരയില്‍ ബൈജു കലാശാലയും ചാലക്കുടിയില്‍ കെ.എ.ഉണ്ണികൃഷ്ണനുമാണ് മത്സരിക്കുന്നത്. കോട്ടയം, ഇടുക്കി സീറ്റുകളിലെ സ്ഥാനാർഥികളെ രണ്ടുദിവസത്തിനകം പ്രഖ്യാപിക്കുമെന്നും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി
  • കോണ്‍ഗ്രസ് മഹാജനസഭ ഇന്നു തൃശൂരില്‍. തേക്കിന്‍കാട് മൈതാനിയില്‍ ഉച്ചകഴിഞ്ഞു മൂന്നിന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ ഉദ്ഘാടനം ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പിനു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിനുള്ള തെരഞ്ഞെടുപ്പു സമിതി യോഗം ഇന്നു നടക്കും കേരളത്തില്‍ ഇന്ത്യാ സഖ്യം ഇല്ലെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ് നടക്കുകയെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. കേരളത്തില്‍ സി പി എം - ബി ജെ പി രഹസ്യ ധാരണയുണ്ടെന്നും അവര്‍ തൃശൂരിലെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പ്രയാസമുണ്ടാക്കാത്ത വിധികളാണ് സുപ്രീംകോടതി പുറപ്പെടുവിക്കുന്നതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം. എ. ബേബി സര്‍ക്കാരിനു വേണ്ടി കേരളാ ഗാനം എഴുതാന്‍ ആവശ്യപ്പെട്ട കേരള സാഹിത്യ അക്കാദമി തന്നെ അപമാനിച്ചെന്ന് പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പരാതിയില്‍ കാര്യമുണ്ടെന്നും അദ്ദേഹത്തിനുണ്ടായ വേദനയില്‍ ഖേദമുണ്ടെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ചുള്ളിക്കാടിനെ ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചെന്നും മന്ത്രി പറഞ്ഞു. മാനന്തവാടി നഗരത്തില്‍നിന്നു മയക്കുവെടിവച്ച് പിടികൂടി കര്‍ണാടകത്തിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് കര്‍ണാടക വകുപ്പ്. ആനയുടെ ശരീരത്തില്‍നിന്ന് നിരവധി പെല്ലറ്റുകളും കണ്ടെത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. ◾യുട്യൂബിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഫാസ്റ്റ് റിപ്പോര്‍ട്ട്സ് എന്ന യൂട്യൂബ് ചാനലിന്റെ വിപിന്‍ ലാലിനെതിരെ കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍ എംപി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ഹൈറിച്ച് തട്ടിപ്പു കേസിലെ പ്രതികളായ കമ്പനി ഉടമകള്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയുമായി ഹൈക്കോടതിയില്‍. കേസിലെ പ്രതികളായ പ്രതാപനും ശ്രീനയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഗോഡ്സയെ പ്രകീര്‍ത്തിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട എന്‍ഐടി പ്രഫസര്‍ക്കെതിരെ കേസ്. എസ്എഫ്ഐയുടെ പരാതിയിലാണ് എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ കലാപാഹ്വാനത്തിന് കുന്നമംഗലം പൊലീസ് കേസെടുത്തത്. ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്നായിരുന്നു അധ്യാപികയുടെ വിവാദ പരാമര്‍ശം. ലോക്സഭയിലേക്കു മല്‍സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് തന്നില്ലെങ്കില്‍ വിമതരായി മല്‍സരിക്കുമെന്നു കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസി. രാജ്യസഭാംഗമായ കെ സി വേണുഗോപാല്‍ ആലപ്പുഴ സീറ്റില്‍ മത്സരിക്കുന്നില്ലെങ്കില്‍ ഐഎന്‍ടിയുസിക്കു വേണമെന്നാണ് ആവശ്യം. ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കിയ ശേഷമാണ് ബിജെപി തെരഞ്ഞെടുപ്പിനു കേരള പദയാത്രയുമായി മുന്നേറുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. . പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് രാജിവച്ചു. ഛണ്ഡീഗഡിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതലയും രാജിവെച്ചിട്ടുണ്ട്. പഞ്ചായത്തു തല പ്രതിനിധികളുടെ ബിജെപി സമ്മേളനം 17, 18 തീയതികളില്‍ ഡല്‍ഹിയില്‍ നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി നേതാക്കളും പ്രസംഗിക്കും. ജാര്‍ക്കണ്ഡ് നിയമസഭയില്‍ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്ത മുന്‍മുഖ്യമന്ത്രിയും ജാര്‍ക്കണ്ഡ് മുക്തിമോര്‍ച്ച നേതാവുമായ ഹേമന്ത് സോറനു പങ്കെടുക്കാമെന്ന് റാഞ്ചി പ്രത്യേക കോടതി. മുഖ്യമന്ത്രിയായി ചുമതലയേറ്റ ചംപയ് സോറന്‍ വിശ്വാസവോട്ടു നേടുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹേമന്ത് സോറന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഡല്‍ഹി മദ്യനയക്കേസില്‍ അഞ്ചാം തവണയും ചോദ്യം ചെയ്യലിന് ഹാജരാക്കാത്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ എന്‍ഫോഴ്സ്മെന്റ് കോടതിയെ സമീപിച്ചു. പേടിഎമ്മിനു പിറകേ, ഒരു നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിക്കെതിരേകൂടി നടപടിയെടുത്ത് റിസര്‍വ് ബാങ്ക്. ചില നിയന്ത്രണ വ്യവസ്ഥകള്‍ പാലിക്കാത്തതിന് ബജാജ് ഹൗസിംഗ് ഫിനാന്‍സിന് അഞ്ചു ലക്ഷം രൂപ പിഴ ചുമത്തി. ഇസ്ലാമിക നിയമം ലംഘിച്ചു വിവാഹിതരായതിന് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്റയ്ക്കു ഏഴു വര്‍ഷം വീതം കഠിന തടവ്. വിവാഹമോചനം നേടിയ ബുഷ്റ അടുത്ത വിവാഹത്തിനുള്ള കാലയളവു പൂര്‍ത്തിയാക്കിയില്ലെന്നാണ് കേസ്
  • ഗാസയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു

LATEST NEWS

ബിജെപി പ്രതിഷേധ സമരം സംഘടിപ്പിച്ചു.

സി.പി.എം. ജില്ലാ സമ്മേളനം -നവോത്ഥാന സ്മരണകൾ ഉയർത്തി സ്മൃതി സംഗമങ്ങൾ സംഘടിപ്പിച്ചു

കിഴക്കേകോട്ടയിൽ അപകടമരണങ്ങൾ തുടർക്കഥ - സി.എം.പി ധർണ്ണ നടത്തി

ക്യാൻസർ, ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

ബെെപാസിൻ്റ സർവീസ് റോഡിന് സമീപം സാമൂഹ്യ വിരുദ്ധർ ഒരു ലോഡ് ഇറച്ചി മാലിന്യം തള്ളി

വീട്ടിൽ നിറുത്തി വെച്ചിരുന്ന ബൈക്ക് മോഷണം പോയി

സ്മാർട്ട് സിറ്റി: കേരള മുഖ്യമന്ത്രി വാദിക്കുന്നത് ജനവഞ്ചന നടത്തിയ കുത്തക കമ്പനിക്കു വേണ്ടി - രമേശ് ചെന്നിത്തല

വെള്ളാർ വാർഡിൽ വയോജനോത്സവം സംഘടിപ്പിച്ചു.

Send your news at contact@newssixnews.com
@ 2022 news six news
powered by linksmedia