ബി ജെ പി റോഡ് ഷോ നടത്തി
06.12.2025
കോവളം: ഹാർബർ,വിഴിഞ്ഞം വെങ്ങാനൂർ, പോർട്ട് എന്നീ നഗരസഭ വാർഡുകളിലെ ബി ജെ പി സ്ഥാനാർത്ഥികളുടെ വിജയത്തിനായി റോഡ് ഷോ സംഘടിപ്പിച്ചു. കോവളം സമുദ്ര
ബീച്ചിൽ നിന്നും ആരംഭിച്ച റോഡ് ഷോ ബിജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻ്റ് സോമൻ,കമ്മിറ്റി അംഗം ജി പി.ശ്രീകുമാർ,സൗത്ത് ജില്ലാ പ്രസിഡൻ്റ് മുക്കംപാലമൂട് ബിജു , ട്രഷൻ വി.എൻ മധുകുമാർ, ബിജെ പി കോവളം മണ്ഡലം പ്രസിഡൻ്റ് പ്രവീൺ കുമാർ.പി,
സ്ഥാനാർത്ഥികളായ അനിതാ അജീഷ്, സർവ്വശക്തിപുരം ബിനു,സിന്ധു എസ് എൻ,മുക്കോല ജി പ്രഭാകരൻ എന്നിവർ പങ്കെടുത്തു. നിരവധി ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന റാലി കോവളം സമുദ്രയിൽ നിന്നും ആരംഭിച്ച് വിഴിഞ്ഞം വെങ്ങാനൂർ,പയറും മൂട്, പുളിങ്കുടി, വഴി മുക്കോലയിൽ സമാപിച്ചു.