പൂവാറിൽ പ്രചരണ വാഹനം കുളത്തിൽ വീണു
07.12.2025
വിഴിഞ്ഞം:പൂവാറിൽ ഇടതുപക്ഷത്തിന് വീണ്ടും കഷ്ടകാലം. ശനിയാഴ്ച പ്രചരണ വാഹനത്തിലിരുന്ന് അനൗൺസ് ചെയ്യുന്നതിനിടയിൽ അനൗൺസർ കുഴഞ്ഞുവീണ് മരിച്ചതിൻ്റെ ഞെട്ടൽ മാറും മുൻപ് ഇന്നലെ പ്രചരണ വാഹനം കുളത്തിൽ വീണ് മുങ്ങിപ്പോയി.സാവകാശം കുളത്തിലേക്ക് മുങ്ങി തുടങ്ങിയ ഒമ്നി കാറിൽ നിന്ന് ഡ്രൈവറെ രക്ഷ പ്പെടുത്താനായി. എങ്കിലും കാറിനൊപ്പം മൈക്ക് സെറ്റും ജനറേറ്ററും ആംബ്ലി ഫയറും എല്ലാം വെള്ളത്തിൽ മുങ്ങിയത് ആയിരക്കണക്കിന് രൂപയുടെ നഷ്ടം വരുത്തി.ഇന്നലെ രാവിലെ ഒൻപതോടെ പൂവാർ തിരുപുറം സ്കൂളിന് സമീപത്തെ കള്ള കുളത്തിലാണ് നിയന്ത്രണം തെറ്റിയ കാർ വീണത്. പാറശാല ബ്ലോക്ക് പഞ്ചായത്ത് തിരുപുറം ഡിവിഷനിൽ മത്സരിക്കുന്ന സി.പി.എം സ്ഥാനാർത്ഥി മോഹൻദാസിന് വേണ്ടിയായിരുന്നു പ്രചരണം . ആവശ്യത്തിന് വീതിയുള്ള റോഡാണെങ്കിലും വശത്തേക്ക് തിരിഞ്ഞ വാഹനം കുളത്തിലേക്ക് പതിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കുളത്തിൽ നിറയെ പായലും ചെളിയുമായിരുന്നതിനാൻ കാർ സാവകാശം മുങ്ങിയതാണ് ഡ്രൈവറുടെ ജീവന് രക്ഷയായത്. നേരിയ പരിക്കേറ്റ ഡ്രൈവർ ജസ്റ്റിൻ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.. വിവരമറിഞ്ഞ് പൂവാറിൽ നിന്ന് ഫയർഫോഴ്സ് എത്തി കാറിനെയും കെട്ടിവലിച്ച് കരയിൽ കയറ്റി