സുവർണ്ണ ജുബിലി ആഘോഷം
29.01.2026
അയൂബ് ഖാൻ
വിഴിഞ്ഞം:പട്ടം താണുപിളള മെമ്മോറിയൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സുവർണ്ണ ജൂബിലി ആഘോഷം നാളെ നടക്കും. ശനിയാഴ്ച്‌ച 3.30 ന് നടക്കുന്ന
സുവർണ്ണ സംഗമ സന്ധ്യ 2026 കോർപ്പറേഷൻ മേയർ വി.വി. രാജേഷ് ഉദ്ഘാടനം ചെയ്യും. എം. വിൻസെൻ്റ് എംഎൽഎ അദ്ധ്യക്ഷത വഹിക്കും.പി.റ്റി.എം റേഡിയോ പാർക്കിന്റെ സ്വിച്ച് ഓൺ കർമ്മവും പി.റ്റി.എം കോളേജ് ഓഫ് എഡ്യൂക്കേഷനിലെ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തോടെ നടക്കുന്ന -വേവ് - പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി നിർവഹിക്കും, സ്കൂൾ പുറത്തിറക്കുന്ന പി.റ്റി.എം ന്യൂസ് ലെറ്റർ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്യും. പി.റ്റി.എം വിഷൻ 2030 ന്റെ പ്രകാശനം ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളത്തിൽ അറിയിച്ചു. പി.റ്റി.എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ അഭിലാഷ് ഡി.എസ്, ഡി.എസ്, കോളേജ് ഓഫ് എഡ്യൂക്കേഷൻ പ്രിൻസിപ്പാൽ ഡോ.അനുകൃഷ്‌ണൻ.ആർ, ശരണ്യ ആർ.എസ്, വി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ രാജ്.ബി.എസ്, എച്ച്.എസ് ഹെഡ്‌മിസ്ട്രസ് അജിതകുമാരി എ. വി, എൽ.പി.എസ് ഹെഡ്‌മിസ്ട്രസ് ആശ പി.ആർ,
പി.റ്റി.എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്‌മിനിസ്ട്രേറ്റിവ് ഓഫീസർ
ജയപ്രസാദ് എം.ആർ, ഡോ. പ്രമോദ് വി.എസ് എന്നിവർ
പത്ര സമ്മേളനത്തിൽ പങ്കെടുത്തു.