സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട്
31.01.2026
അയൂബ് ഖാൻ
വിഴിഞ്ഞം :സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് നാലാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു.അഡ്വ. എം. വിൻസെൻ്റ് എം.എൽ.എ അഭിവാദ്യം സ്വീകരിച്ചു.തിരുവനന്തപുരം റൂറൽ അഡി. സൂപ്രണ്ട് ദിനിൽ ജെ. കെ കേഡറ്റുകൾക്ക് പ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തു. വിഴിഞ്ഞം എസ്.എച്ച്.ഒ സുനിൽ ഗോപി,വാർഡ് കൗൺസിലർ പനിയടിമ ജോൺ,സ്കൂൾ മാനേജർ റവ.മോൺ ഡോ.നിക്കോളാസ് ടി, പ്രിൻസിപ്പാൾ സിറിൾ പെരേര, ഹെഡ്മിസ്ട്രസ് സുനി റ്റി എന്നിവർ പങ്കെടുത്തു. കേഡറ്റുകളായ അശ്വിൻ എസ്,ഏദൻ .ആർ,ഫിഗോ ഫ്രാൻസിസ്, സോജി മൈക്കിൾ,അവിനേയ അന്ന എന്നിവരേയും ഡി.ഐ രാജേഷ് കുമാർ, .പ്രീതാലക്ഷമി, സി.പി.ഒ.മാരായ റോസി എസ്,ഷെറിൻ ഡേവിഡ്സൺ എന്നിവരെ ചടങ്ങിൽ ആദരിച്ചു.