അടിമലത്തുറ ബീച്ച് ശുചീകരിച്ചു
01.02.2026
അയൂബ് ഖാൻ
വിഴിഞ്ഞം: കോട്ടുകാൽ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ
അടിമലത്തുറ ബീച്ച് ശുചീകരണം ഇടവക വികാരി ഫാ.ഷാബിൻ ലീൻ ഉദ്ഘാടനം ചെയ്തു. കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് ഷീജ, വൈസ് പ്രസിഡന്റ് പുന്നക്കുളം ബിനു, അമ്പലത്തുമൂല വാർഡ് മെമ്പർ ഹൈസന്ദ് ലൂയിസ്, അടിമലത്തുറ വാർഡ് മെമ്പർ ലൂർദ് അമ്മ സൈമൺ, പഞ്ചായത്തംഗങ്ങളായ ശരത്, രഞ്ജിത്ത്, ബിജു വി ടി, മിനി മോൾ, ശരണ്യ, സ്മിതാ ഗോപൻ കോട്ടുകാൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സവിശ്രീ, അസിസ്റ്റന്റ് സെക്രട്ടറി തദയൂസ് ഡി തുടങ്ങിയവർ നേതൃത്വം നൽകി.