പാമ്പു മേക്കാട്ടുമന, സര്‍പ്പരാജാവായ വാസുകി നേരിട്ടെത്തി അനുഗ്രഹിച്ച മന
23-06-2022 3:38
സര്‍പ്പരാജാവായ വാസുകി നേരിട്ടെത്തി അനുഗ്രഹിച്ച മനയാണ് കേരളത്തിലെ സുപ്രസിദ്ധമായ സർപ്പാരാധനാകേന്ദ്രമായ പാമ്പു മേക്കാട്ടുമന. തൃശൂർ ജില്ലയിൽ മുകുന്ദപുരം താലുക്കിൽ വടമ വില്ലേജിലാണ് പാമ്പു മേക്കാട്ട് ഇല്ലം സ്ഥിതി ചെയ്യുന്നത്. ഐതിഹ്യങ്ങൾ നിറഞ്ഞ ‘പാമ്പു മേക്കാട്’ ഒരു കാലത്ത് ‘മേക്കാട്’ മാത്രമായിരുന്നു. മേക്കാട്ടുമനയിൽ സർപ്പാരാധന ആരംഭിച്ചതോടെയാണ് പാമ്പു മേക്കാട് എന്നറിയപ്പെടാൻ തുടങ്ങിയത്. മേക്കാട്ടു മനയിലെ നിത്യദാരിദ്രത്തില്‍ നിന്നും മോചനം നേടാനായി ഭജനമിരുന്ന മേക്കാടില്ലത്തെ നമ്പൂതിരിക്ക് മുന്നില്‍ പവിത്രമായ മാണിക്യ കല്ലുമായി പ്രത്യക്ഷപ്പെട്ട നാഗരാജാവില്‍ തുടങ്ങിയതാണ് ഇവിടുത്തെ നാഗാരാധന. അന്നു വാസുകിയില്‍ നിന്നും വലിയ നമ്പൂതിരിക്ക് ലഭിച്ച മാണിക്കക്കല്ല് എന്നും മനയിലെവിടെയോ ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ അത് എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. നാഗരാജാവായ വാസുകി പ്രത്യക്ഷപ്പെട്ട വൃശ്ചികം ഒന്നാണ് ഇവിടുത്തെ ഏറ്റവും പ്രധാന ദിനം.