ജപ്പാനിൽ കെയർ ഗിവർ തൊഴിൽ സാധ്യതയുമായി ബന്ധപ്പെട്ട് സെമിനാർ സംഘടിപ്പിച്ചു.
15.12.2025
അയൂബ് ഖാൻ
വിഴിഞ്ഞം: അദാനി വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ സാമൂഹ്യ പ്രതിബദ്ധത വിഭാഗത്തിന്റെ ഭാഗമായി വിവിധ തൊഴിൽ നൈപുണ്യ പരിശീലന ക്ലാസുകൾ നൽകിവരുന്ന അദാനി സ്കിൽ ഡെവലപ്പ്മെന്റ് വിഴിഞ്ഞം സെന്ററിൽ ജപ്പാനിലേക്കുള്ള കെയർ ഗിവർ തൊഴിൽ സാധ്യതയുമായി ബന്ധപ്പെട്ട് സെമിനാർ സംഘടിപ്പിച്ചു. തിരുവനന്തപുരം കവടിയാറിൽ പ്രവർത്തിക്കുന്ന അസ്ട്രോ ഭാഷാ അക്കാദമിയുമായി ചേർന്നാണ് സെമിനാർ സംഘടിപ്പിച്ചത്. നിലവിൽ അഡ്വാൻസ്ഡ് നഴ്സിംഗ് അസിസ്റ്റന്റ്, ബ്യൂട്ടി തെറാപ്പിസ്റ്റ്, സെൽഫ് എംപ്ലോയീഡ് ടെയ്‌ലർ എന്നീ കോഴ്സുകളിൽ പരിശീലനം നേടുന്ന കുട്ടികൾ സെമിനാറിൽ പങ്കെടുത്തു.വിഴിഞ്ഞം അദാനി സ്കിൽ ഡെവലപ്പ്മെന്റ് ടീം അംഗങ്ങളായ അനുരാഗ്, ഷീജ, ജിതിൻ, അഞ്ചു, പ്രീജ, മിനി ജോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.