വയനാട് ജില്ലയിലെ പ്രശസ്തമായ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം.
23-06-2022 5:09
കേരളത്തിലെ വയനാട് ജില്ലയിലെ പ്രശസ്തമായ മഹാവിഷ്ണു ക്ഷേത്രമാണ് തിരുനെല്ലി ക്ഷേത്രം. 30 കരിങ്കൽ തൂണുകളാൽ താങ്ങി നിറുത്തിയിരിക്കുന്ന തിരുനെല്ലി ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയം ആണ്. ബ്രഹ്മാവാണ് ഈ ക്ഷേത്രം നിർമ്മിച്ച് വിഷ്ണുവിന് സമർപ്പിച്ചതെന്നു ഐതിഹ്യം പറയപ്പെടുന്നു. ഗ്രാമത്തിൽ പണ്ട് പകർച്ച വ്യാധികൾ ഉണ്ടാവുകയും ഇവിടങ്ങളിൽ ഉള്ള ആളുകൾ വേറെ ഓരോ ഇടങ്ങളിലേക്ക് കുടിയേറി പാർക്കുകയും ചെയ്തിട്ടുണ്ടെന്നും കഥകളുണ്ട്. ആത്മാക്കൾക്ക് ബലിയിടാനാണ് കൂടുതൽ പേരും ഇവിടെ ഈ ക്ഷേത്രത്തിലേക്കെത്തുന്നത്. വാവ് ദിവസവും അല്ലാതെയും ബലിയിടാൻ ഇവിടെ വരുന്നവർ നിരവധിയാണ്. ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ മലകൾ എന്നിവയാൽ ചുറ്റപ്പെട്ട തിരുനെല്ലി ക്ഷേത്രം സഹ്യമലക്ഷേത്രം എന്നും അറിയപ്പെടുന്നു