പാെരുതി വീണ് ന്യൂസിലൻഡ്. റൺ മഴയിൽ വിജയം കൊയ്ത് ഇന്ത്യ.
19.01.2023
തിരു:ന്യൂസിലന്‍ഡിന് എതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് വിജയം.ശുഭ്‌മാന്‍ ഗില്ലിന്‍റെ ഇരട്ട സെഞ്ചുറി മികവില്‍ 350 റണ്‍സ് വിജയലക്ഷ്യം പടുത്തുയര്‍ത്തിയ താണ് ഇന്ത്യയ്ക്ക് തുണയായത്. റൺമഴ പെയ്ത മത്സരത്തിൽ 78 പന്തില്‍ 140 റണ്‍സ് നേടി പാെരുതിവീണ ന്യൂസിലാൻഡ് താരം മൈക്കല്‍ ബ്രേസ്‌വെല്ലിന്‍റെ മുന്നില്‍ അവസാന നിമിഷം വരെ വിറച്ചശേഷമാണ് നാല് പന്ത് ബാക്കിനില്‍ക്കേ 12 റണ്‍സിന്‍റെ ജയം ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ്ചെയ്ത ഇന്ത്യ ശുഭ്‌മാന്‍ ഗില്ലിന്‍റെ ഇരട്ട സെഞ്ചുറി മികവില്‍ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസാണ് വാരി കൂട്ടിയത്. അനായസ വിജയം പ്രതീക്ഷിച്ച് ബൗളിംഗിനിറങ്ങിയ ഇന്ത്യൻ താരങ്ങളെ
ഞെട്ടിക്കുന്ന പ്രകടനമാണ് ന്യൂസിലാൻഡ് കാഴ്ച വെച്ചത്.131 റണ്‍സിന് ആറ് വിക്കറ്റ് വീണിട്ടും 337 റണ്‍സ് വരെ പൊരുതി എത്തുകയായിരുന്നു കിവികള്‍.
ബ്രേസ്‌വെല്ലിന്‍റെ സെഞ്ചുറിക്ക് പുറമെ മിച്ചല്‍ സാന്‍റ്‌നര്‍ അര്‍ധസെഞ്ചുറി നേടിയതും ഇന്ത്യക്ക് തലവേദനയായി.
ഇന്ത്യക്കായി മുഹമ്മദ് സിറാജ് 10 ഓവറില്‍ 46 റണ്ണിന് നാല് വിക്കറ്റ് സ്വന്തമാക്കി.