ഇന്‍ഡോര്‍ ഏകദിനത്തില്‍ ഇന്ത്യക്ക് 90 റൺസിന്റെ വിജയവും ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനവും.
24 .01.2023
തിരുവനന്തപുരം:ഇന്‍ഡോര്‍ ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെ 90 റണ്‍സിന് തകര്‍ത്ത് പരമ്പരയും ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനവും നേടി ടീം ഇന്ത്യ ഇന്ത്യ- ന്യൂസിലാൻഡ് ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനവും വിജയിച്ച് 3-0 ന് പരമ്പര തൂത്ത് വാരിയാണ് ഇന്ത്യ ഏകദിന
ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയത്.ബാറ്റിംഗില്‍ സെഞ്ചുറികളുമായി രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും അര്‍ധസെഞ്ചുറിയുമായി ഒ ഹാര്‍ദിക് പാണ്ഡ്യയും തകർത്താടി
386 റണ്‍സാണ് വാരികൂട്ടിയത്. വിജയലക്ഷ്യമായ 386 റണ്‍സ്
പിന്തുടര്‍ന്ന കിവികള്‍ ഓപ്പണര്‍ ദേവോണ്‍ കോണ്‍വേയുടെ മിന്നും സെഞ്ചുറിയുടെ മികവിൽ പാെരുതിയെങ്കിലും 41.2 ഓവറില്‍ 295 റണ്‍സിന് എല്ലാവരും പുറത്തായി.കോണ്‍വേ 100 പന്തില്‍ 138 റണ്‍സ് നേടി. ബൗളിംഗില്‍ മൂന്ന് വിക്കറ്റ് വീതവുമായി ഷര്‍ദ്ദുല്‍ ഠാക്കൂറും കുല്‍ദീപ് യാദവും രണ്ടാളെ പുറത്താക്കി യുസ്‌വേന്ദ്ര ചാഹലും മികവ് പുലർത്തി. ബാറ്റിംഗിൽ അര്‍ധസെഞ്ചുറി നേടിയ ഹാര്‍ദിക് പാണ്ഡ്യയയും ഒരു വിക്കറ്റ് നേടി.
ആദ്യ ഏകദിനം 12 റണ്ണിനും രണ്ടാമത്തേത് 8 വിക്കറ്റിനും വിജയിച്ച ഇന്ത്യ മൂന്നാം ജയത്താേടെ പരമ്പര തൂത്തുവാരി.