നഗര ഹൃദയത്തിൽ സ്വകാര്യ ഗാേഡൗൺ തീ കത്തി നശിച്ചു.
10-02-2023
തിരുവനന്തപുരം:നഗരഹൃദയത്തിൽ അലങ്കാര മത്സ്യങ്ങൾ വളർത്തുന്ന ടാങ്കുകൾ സൂക്ഷിച്ചിരുന്ന ഗാേഡൗണിൽ വൻ തീ പിടുത്തം.വഴുതയ്ക്കാട് എം.പി.അപ്പൻ റാേഡിലെ ഗാേഡൗണിലാണ് ഇന്ന് 3.45 ഓടെ തീപിടുത്തം ഉണ്ടായത്. വിവരമറിഞ്ഞ് ചെങ്കൽചൂളയിൽ നിന്നും 4 ഫയർ ഫാേഴ്സ് യൂണിറ്റുകൾ എത്തി നടത്തിയ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീനിയന്ത്രണ വിധേയമാക്കിയത്.ആളിക്കത്തിയ തീ സമീപത്തെ ചില വീടുകളിലേക്ക് പടർന്നതിനെ തുടർന്ന് ഇവിടെ നിന്ന് ആളുകളെ മാറ്റി.ഫ്ളാറ്റുകളുള്ള മേഖലയിൽ കനത്ത പുക പടർന്നതും തീ ആളിക്കത്തിയതും ആശങ്ക ഉയർത്തി. ഇടുങ്ങിയ റാേഡിൽ പ്രവർത്തിക്കുന്ന ഗാേഡൗണിലേക്ക് ഫയർഫാേഴ്സ് യൂണിറ്റ്കൾക്ക് നേരിട്ട് എത്താൻ കഴിയാത്തതും തീ നിയന്ത്രണവിധേയ മാക്കുന്നതിന് തടസം സൃഷ്ടിച്ചിരുന്നു തീ പടർന്നതാേടെ ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.