പാറക്കൂട്ടങ്ങൾ ക്കിടയിൽ വീണ മൊബൈൽ ഫോൺ എടുക്കാൻ ശ്രമിച്ച യുവാവ് പാറയിടുക്കിൽ കുടുങ്ങി
12-02-2023
തിരു:പനത്തുറയിൽ പാറക്കൂട്ടങ്ങൾ ക്കിടയിൽ വീണ മൊബൈൽ ഫോൺ എടുക്കാൻ ശ്രമിച്ച യുവാവ് പാറയിടുക്കിൽ കുടുങ്ങി.കൈയ്യും തലയുംപുറത്തെടുക്കാൻ പറ്റാത്ത വിധം കുടുങ്ങിക്കിടന്നയാളിന് ഫയർഫോഴ്സും നാട്ടുകാരും രക്ഷകരായി.തിരുവല്ലം വരമ്പത്ത് വിളാകം വീട്ടിൽ ബിനു (46) ആണ് മണിക്കൂറുകളാേളം കുടുങ്ങിക്കിടന്നത്.ഇന്നലെ വൈകുന്നേരം ആറോടെ കോവളം പനത്തുറ ക്ഷേത്രത്തിന് സമീത്തായിരുന്നു സംഭവം.ബിനു ഉൾപ്പെടെയുള്ള നാലംഗ സംഘം അപകടം നിറഞ്ഞ പാറക്കെട്ടിനു മുകളിൽ ഇരിക്കുകയായിരുന്നു.ഇതിനിടയിൽ കൈയ്യിലിരുന്ന മൊബൈൽ ഫോൺ തെറിച്ച് പറയിടുക്കിൽ വീണു. ഇതെടുക്കാൻ ശ്രമിച്ച ബിനുന്റെ വലതു കൈയ്യും തലയും പാറക്കൂട്ടത്തിനിടയിൽ കുടുങ്ങി.കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾ പൂർണ്ണമായി പരാജയപ്പെട്ടതോടെ ഫയർ ഫോഴ്സിന്റെ സഹായം തേടി .തുടർന്ന് വിഴിഞ്ഞം ഫയർ ഫാേഴ്സ് യൂണിറ്റ് സ്ഥലത്ത് എത്തി കമ്പി പാരകളും മറ്റുമുപയോഗിച്ച് പാറക്കെട്ടുകൾ മാറ്റാനുള്ള ശ്രമം ആരംഭിച്ചെങ്കിലും പാറകളുടെ വലിപ്പക്കൂടുതൽ രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി. വിവരമറിഞ്ഞ് ജനങ്ങളും തടിച്ച് കൂടി .
മൊബൈൽ ടോർച്ചിന്റെ പിൻബലത്തിൽ ഒരു മണിക്കൂറാേളം നീണ്ട് നിന്ന അവസാനവട്ട രക്ഷാ ദൗത്യത്തിലാണ് ബിനുവിനെ പുറത്തെടുത്തത്. ഏറെ അവശനായ ബിനുവിന് പ്രാഥമീക ശുശ്രൂഷ നൽകി കൂട്ടുകാർക്കൊപ്പം വിട്ടയച്ചു.