പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന്റെ താര ലേലത്തില്‍ ഇന്ത്യയുടെ സ്മൃതിമന്ഥാന വിലയേറിയ താരം
14-02-2023
മുംബയ്:പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന്റെ താരലേലത്തില്‍ വിലയേറിയ താരമായി
ഇന്ത്യയുടെ സ്മൃതിമന്ഥാന.3.4 കോടി രൂപക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്മൃതിയെ സ്വന്തമാക്കിയത്.ആസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ആഷ്‌ലി ഗാര്‍ഡ്‌നറെ 3.2 കോടി രൂപക്ക് ഗുജറാത്ത് ജയന്റ്‌സും ഇംഗ്ലണ്ട് താരം നതാലി സൈവറെ 3.2 കോടി രൂപക്ക് മുംബൈ ഇന്ത്യന്‍സും ഇന്ത്യന്‍ താരങ്ങളായ ദീപ്തി ശര്‍മയെ 2.6 കോടി രൂപക്ക് യു.പി വാരിയേഴ്സും ജെമീമ റോഡ്രിഗസിനെ 2.2 കോടി രൂപക്ക് ഡല്‍ഹി ക്യാപിറ്റല്‍സും സ്വന്തമാക്കി. ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗറിനെ 1.8 കോടി രൂപക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി.ഓരോ ടീമുകളും 10 കോടി രൂപ വീതമാണ് ചെലവഴിച്ചത്. കേരളത്തിന്റെ അഭിമാനമായ വയനാട്ടുകാരി മിന്നു മണിയെ 20 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി.