ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്: ബോധിധർമ ചാമ്പ്യൻമാർ.
23.02.2023
തിരുവനന്തപുരം:64ാം മത് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പൂന്തുറ ബോധിധർമ ചാമ്പ്യൻമാരായി. സീനിയർ ആൺകുട്ടികളുടെ മത്സരത്തിൽ അദ്വൈത് പി.സോമനും,പെൺകുട്ടികളുടെ ചുവടു മത്സരത്തിൽ സീനിയർ വിഭാഗത്തിൽ വേദിക വി.നായർ ജൂനിയർ വിഭാഗത്തിൽ വിജയനന്ദയും ഒന്നാംസ്ഥാനം കരസ്ഥമാക്കി.ആൺകുട്ടികളുടെ വാൾ പരിച,ഉറുമി,പരിച,കെട്ടുകാരിമത്സരത്തിൽ ബി.ജിഷ്ണുവും,എൻ.വിഷ്ണുവും ചാമ്പ്യൻമാരായി.ഒറ്റച്ചുവട്,കൂട്ടചുവട്, മെയ്പ്പയറ്റ്,കൈപോര്,കുറുവടി, കെട്ടുകാരി,കഠാര,വെട്ടുകത്തി,ഇരട്ട വാൾ, മറപിടിച്ച കുന്തം,ഉറുമി വീശ്,വാൾ പരിച, ഉറുമി പരിച, ചവിട്ടിപ്പൊങ്ങൽ ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ 186 അഭ്യാസികൾ പങ്കെടുത്തു.സെൻട്രൽ സ്റ്റേഡിയത്തിലെ ബാസ്കറ്റ് ബോൾ കോർട്ടിൽ നടന്ന മത്സരങ്ങൾ ഐ.ബി.സതീഷ് എം.എൽ.
എ.ഉൽഘാടനം ചെയ്തു.ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സെക്രട്ടറി ജനറൽ അഡ്വ.പൂന്തുറ സോമൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് ആർ.ശ്രീധരൻ നായർ, സെക്രട്ടറി ജി. രാധാകൃഷ്ണൻ,ജോയിൻറ് സെക്രട്ടറി എസ്.മഹേഷ് പങ്കെടുത്തു.സമാപന സമ്മേളനം ഉൽഘാടനം ചെയ്ത എൽ.എൻ.സി.പി.ഇ പ്രിൻസിപ്പാൾ ഡാേ. കിഷോർ വിജയികൾക്കുള്ള ട്രോഫികളും വിതരണം ചെയ്തു.