സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്നത് :അടിസ്ഥാന വർഗ്ഗങ്ങളുടെ ജീവിതം താറുമാറാക്കിയ സർക്കാർ: ബാബു ദിവാകരൻ
02-02 2023
കോവളം:അടിസ്ഥാന വർഗ്ഗങ്ങളുടെ ജീവിതം താറുമാറാക്കിയ ഒരു സർക്കാരാണ് സംസ്ഥാനത്ത്അധികാരത്തിലിരിക്കുന്നതെന്ന് ആർ.എസ്.പി.കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ബാബു ദിവാകരൻ പറഞ്ഞു.
ആർ എസ് പി പൂങ്കുളം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയും ധൂർത്തും സർക്കാരിന്റെ മുഖമുദ്രയായി മാറിയിരിക്കുകയാണ്. ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന തരത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിക്കുന്നു. വില നിയന്ത്രിക്കേണ്ട സർക്കാർ തന്നെ പെട്രോളിനും ഡീസലിനും സെസ് വർദ്ധിപ്പിച്ച് കടുത്തവിലക്കയറ്റത്തിന് വഴിയൊരുക്കുന്നു.സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകൾ മുഖ്യമന്ത്രി നടത്തിയ അഴിമതികളെ സംബന്ധിച്ച് യഥാർത്ഥ ചിത്രം പുറത്തു കൊണ്ട് വരികയാണെന്നും അദ്ദേഹം പറഞ്ഞു
ഹെഡ്ലോഡ് വർക്കേർഴ്സ് യൂണിയൻ യുറ്റിയുസി കോളിയൂർ യൂണിറ്റിന്റെ ഉദ്ഘാടനവും തൊഴിലാളികൾക്കുളള കാർഡിന്റെ വിതരണവും ബാബു ദിവാകരൻ നിർവ്വഹിച്ചു.തിരുവല്ലം മോഹൻ അദ്ധ്യക്ഷത വഹിച്ചു.പാർട്ടി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ,കെ.എസ്.സനൽ കുമാർ,കെ.ജയകുമാർ,കരിക്കകം സുരേഷ്,എസ്.എസ്.സുധീർ,കോളിയൂർ പ്രേമൻ,ടി.ശാന്തകുമാർ,പി.ജി.വിമൽ കുമാർ,എം.എസ്.സുമേഷ് എന്നിവർ പ്രസംഗിച്ചു.