സംസ്ഥാന കളരിപ്പയറ്റ്: കോഴിക്കോട് ചാമ്പ്യൻമാരായി.
06.03.2023
തിരുവനന്തപുരം:64-മത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കോഴിക്കോട് ജില്ല ചാമ്പ്യൻമാർ.സീനിയർ വിഭാഗത്തിൽ111 പോയിന്റ് നേടിയാണ് കോഴിക്കോട് ജില്ല ചാമ്പ്യൻമാരായത്.62 പോയിന്റോടെ തിരുവനന്തപുരവും,21പോയിന്റോടെ കണ്ണൂരും രണ്ടും മൂന്നും സ്ഥാനക്കാരായി.ഒറ്റച്ചുവട്, കൂട്ടച്ചുവട്,കൈപ്പോര്,കുറുവടി, ഒറ്റക്കോൽ,കാഠാര പയറ്റ്, മറപിടിച്ചകുന്തം,കെട്ടുകാരി,വാൾ പരിച,ഉറുമിപരിച,ഉറുമിവീശ്, ചവിട്ടിപ്പൊങ്ങൽ എന്നി ഇനങ്ങളിൽ നടന്ന മത്സരത്തിൽ 156 ആൺ കുട്ടികളും 147 പെൺകുട്ടികളും പങ്കെടുത്തു.തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ ബാസ്കറ്റ് ബോൾ കോർട്ടിൽ നടന്ന
മത്സരങ്ങൾ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി ലീനാ.എ ഉൽഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സുധീർ അധ്യക്ഷത വഹിച്ചു.അഡിഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി ജയചന്ദ്രൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ ജനറൽ സെക്രട്ടറി അഡ്വ.പൂന്തുറ സോമൻ ,സംസ്ഥാന സെക്രട്ടറിആർ.വസന്ത മോഹൻ,പ്രാെഫ.എം.എസ് രമേശൻ നായർ പങ്കെടുത്തു.