ജില്ലാ ജു-ജിത്സു സെലക്ഷൻ ട്രയൽസും ട്രെയിനിങ് ക്യാമ്പും നടന്നു.
04 -09-2023
തിരുവനന്തപുരം:സെപ്റ്റംബർ 24 ന് നടത്തുന്ന സംസ്ഥാനതല ചാമ്പ്യൻഷിപ്പി ലേക്കുള്ള മത്സരാർത്ഥികളെ തെരഞ്ഞെ ടുക്കാനുള്ള ജില്ലാ ജു-ജിത്സു സെലക്ഷൻ ട്രയൽസും ട്രെയിനിങ് ക്യാമ്പും കോവളം ഇൻഡോർ സ്പോർട്സ് ഹബ്ബിൽ നടന്നു. കേരള ഹിന്ദി പ്രചാര സഭ പ്രസിഡന്റ് ഗോപകുമാർ എസ്.സെലക്ഷൻ ട്രയൽസ് ഉദ്ഘാടനം ചെയ്തു.ജില്ലാ ജു-ജിത്സു അസോസ്സിയേഷൻ പ്രസിഡന്റ് ഡാേ. ജയകുമാർ ടി അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറിയും നാഷണൽ റഫറിയുമായ രാഹുൽ എച്ച് എസ് സ്വാഗതം പറഞ്ഞു. തിരുവനന്തപുരം ജില്ലാപഞ്ചായത്ത് അംഗം ഭഗത് റൂഫസ്,അസോസിയേഷൻ വൈസ് പ്രസിഡന്റ് വിഴിഞ്ഞം ജയകുമാർ,ജോയിന്റ് സെക്രട്ടറി നന്ദന എച്ച് എസ്,ട്രഷറർഅഖിൽ നാഥ് പി എസ്, ആർഷ ഭാരതട്രസ്റ്റ് ചെയർ മാൻ പ്രസാദ് ശ്രീകണ്ഠശ്വരം എന്നിവർ പ്രസംഗിച്ചു.ജില്ലയിലെ പ്രമുഖസ്കൂളുകളിലും കോളേജുകളിലും നിന്നായി നിരവധി വിദ്യാർത്ഥികൾ ട്രയൽസിലും ക്യാമ്പിലും പങ്കെടുത്തു.