ഇന്റർനാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പ് ഇന്ത്യയുടെ സഞ്ജു എം എസ് വെങ്കല മെഡൽ നേടി. തിരുവനന്തപുരം സ്വദേശിയാണ്
16.09.2023
ഉസ്ബെക്കിസ്ഥാൻ :ഇന്റർനാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച തിരുവനന്തപുരം സ്വദേശി സഞ്ജു എം എസ് വെങ്കല മെഡൽ നേടി.ഉസ്‌ബെക്കിസ്താനിൽ വെച്ചു നടന്നുവരുന്ന ഇന്റർനാഷണൽ കിക്ക്‌ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 48 കിലോഗ്രാം ലോ കിക് വിഭാഗത്തിലാണ് മെഡൽ നേട്ടം.സഞ്ജുവിന്റെ കോച്ചും കേരള സ്റ്റേറ്റ് അമച്വർ കിക്ക്ബോക്സിങ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും ഇൻറർനാഷണൽ റഫറിയുമായ വിവേക് എ.എസ് ഈ ടൂർണമെൻറിലും റിങ് ചീഫ് റഫറിയായിരുന്നു.തിരുവനന്തപുരം കല്ലിയൂർ സ്വദേശികളായ സജി എസ് - മഞ്ജുമോൾ വി ദമ്പതികളുടെ മകനാണ് സഞ്ജു. ഇത് സഞ്ജുവിൻറെ അഞ്ചാമത്തെ ഇൻറർനാഷണൽ മത്സരമാണ്.ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലും , ഉസ്ബക്ക്സ്ഥാനിലെ രണ്ടാമത് ഇൻറർ നാഷണലിൽ വെങ്കല മെഡലും,ഇന്ത്യൻ ഇൻറർനാഷ്ണലിൽ വെള്ളി മെഡലും , തുർക്കി വേൾഡ് കപ്പ് കിക്ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 5ാം സ്ഥാനവും സഞ്ജു കരസ്ഥമാക്കിയിട്ടുണ്ട്.