ഏകദിന പരമ്പര ഇന്ത്യക്ക്
24.09.2023
ഇൻഡാേർ:ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്.രണ്ടാം മത്സരം 99 റൺസിന് ഇന്ത്യ ജയിച്ചു. 50 ഓവറിൽ 400 റൺസ് എന്ന കൂറ്റൻ സ്ക്കോർ പിന്തുടരാനെത്തിയ ഓസീസിൻ്റെ ലക്ഷ്യം മഴയെ തുടർന്ന് പ 33 ഓവറിൽ 317 റൺസ് എന്ന് പുനർനിർണ്ണയിച്ചു.തുടർന്ന് ബാറ്റിംഗിനി റങ്ങിയ ഓസീസ്28.2 ഓവറിൽ 217 ന് ഓൾ ഔട്ടായി.ഇന്ത്യക്കായി ശുഭ്മാൻ ഗില്ലും(104) ശ്രേയസ് അയ്യരും(105) സെഞ്ച്വറിയും,കെ.എൽ രാഹുലും(52) സൂര്യകുമാർ യാദവും(72) അർധ സെഞ്ച്വറിയും നേടി.സ്ക്കോർ:ഇന്ത്യ- 399/5 (50).ഓസ്ട്രേലിയ- 217 ന് ആൾ ഔട്ട്.