ലോകകപ്പ് സന്നാഹ മത്സരം - ദക്ഷിണാഫ്രിക്കൻ സംഘം തിരുവനന്തപുരത്ത് എത്തി - താമസം കോവളത്ത്
25.09.2023
തിരുവനന്തപുരം : അന്താരാഷ്ട്ര ക്രിക്കറ്റ് സന്നാഹ മത്സരത്തിനുള്ള ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം തിരുവനന്തപുരത്ത് എത്തി. കളിക്കാരും ഡോക്ടർമാരും പരിശീലകരുമുൾ പ്പെടുന്ന സംഘത്തിന് കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസ സൗകര്യമൊരുക്കിയിരിക്കുന്നത്. സന്നാഹ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ശ്രീലങ്ക, ന്യൂസിലാന്റ്, അഫ്ഗാനിസ്ഥാൻ, നെതർലണ്ട്സ്, ടീമുകളും വരും ദിവസങ്ങളിലും ഇന്ത്യൻ ടീം ഒക്ടോബർ ഒന്നിനും തിരുവനന്തപുരത്ത് എത്തുമെന്ന് അധികൃതർ അറിയിച്ചു.