എൻ.എസ്സ്.എസ്സ് ദിനാചരണവും ഭക്ഷണക്കിറ്റ് വിതരണവും
01.09.2023
തിരുവനന്തപുരം :വിതുര സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം എൻ.എസ്.എസ് വോളണ്ടിയർമാർ
ദത്ത്ഗ്രാമമായ താവയ്ക്കൽ കോളനി നിവാസികൾക്കൊപ്പം എൻ.എസ്.എസ് ദിനം ആചരിച്ചു.കോളനിയിലെ താമസക്കാർക്കായി വോളന്റിയർമാർ സ്വരൂപിച്ച തുക ഉപയോഗിച്ച് വാങ്ങിയ ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്തു. ചടങ്ങ് വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഞ്ജുഷ ആനന്ദ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗങ്ങളായഷാജിത അൻഷാദ്,ലൗലി ജെ.എസ് ,സ്കൂൾ പ്രിൻസിപ്പൽ ഷാജി എം.ജെ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.അർച്ചന ആർ.എസ്, എസ് .എം.സി ചെയർമാൻ എ.സുരേന്ദ്രൻ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു