സംസ്ഥാന ജു-ജിത്സു ചാമ്പ്യൻഷിപ്പ് - തിരുവനന്തപുരം ജില്ലക്ക് 28 സ്വർണ്ണം.
12-10-2023
തിരുവനന്തപുരം:കാലിക്കറ്റ് യൂണിവേ ഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു വന്ന സംസ്ഥാന ജു-ജിത്സു ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ല നാലാം സ്ഥാനം നേടി.28 സ്വർണ്ണവും,4 വെള്ളിയും,1 വെങ്കലവും നേടിയാണ് നാലാം സ്ഥാനത്തെത്തിയത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ജു-ജിത്സു മത്സരാർത്ഥിനി തൻവി നൈന മത്സരത്തിന്റെആദ്യത്തെ സർട്ടിഫിക്കറ്റും മെഡലുംമുഖ്യതിഥികളിൽ നിന്നും ഏറ്റുവാങ്ങി.ചാമ്പ്യൻഷിപ്പ് മലപ്പുറം ജില്ല ഒളിമ്പിക് അസോസിയേ ഷൻ പ്രസിഡന്റ് യു.തിലകൻ ഉദ്ഘാടനം ചെയ്തു.ജു-ജിത്സു അസോ സിയേഷൻ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.മലപ്പുറം ജില്ല ഒളിമ്പിക് അസോസിയേഷൻ ജനറൽ സെക്രട്ടറി ഋഷികേശ് മുഖ്യാതിഥിയായി. സംസ്ഥാന ജനറൽ സെക്രട്ടറി എം.എം. ഹന്നത്ത്, ട്രഷറർ പി. മൻസൂർ തുടങ്ങിയവർ സംസാരിച്ചു. വിവിധ ജില്ലകളിൽ നിന്നായി 500 ൽ പരം വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.ജു-ജിത്സു തിരുവനന്തപുരം സെക്രട്ടറി എച്ച് എസ് രാഹുൽ,ടീം മാനേജർമാരായ അഖിൽനാഥ് പി.എസ്, സൂരജ് എസ്,ടീം കോച്ചുമാരായ അനന്ദു വി. ആർ,അക്ഷയ ഹിന്ദ് എസ്. ബി എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ ടീം ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മികച്ച വിജയം നേടിയത്.