ക്രിക്കറ്റ് ലോകകപ്പ് - ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് നെതർലന്‍ഡ്സ്
17-10-2023
ധരംശാല: ഏകദിന ലോകകപ്പ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് നെതർലന്‍ഡ്സ് ക്രിക്കറ്റിലെ കരുത്തരെ 38 റൺസിനാണ് പരാജയ പ്പെടുത്തിയത്.മഴമൂലം 43 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തിലാണ് ദക്ഷിണാഫ്രിക്കയെ തകർത്ത് നെതർലന്‍ഡ്സിന്‍റെ വിജയം.ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സ് 43 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സടിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മറുപടി207റണ്‍സിലൊതുങ്ങി.സ്കോര്‍:
നെതര്‍ലന്‍ഡ്സ് 43 ഓവറില്‍ 245-8, ദക്ഷിണാഫ്രിക്ക 42.5 ഓവറില്‍ 207ന് ഓള്‍ ഔട്ട്.ലോകകപ്പില്‍ ആദ്യ രണ്ട് കളികളും ജയിച്ച ദക്ഷിണാഫ്രിക്ക യുടെ ആദ്യ തോല്‍വിയാണിത്.