വാച്ചാതി വിജയദിനം ആഘോഷിച്ചു
22.10.2023
കോവളം:കർഷകസംഘം കോവളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ
വാച്ചാതി വിജയദിനം ആഘോഷിച്ചു .വെങ്ങാനൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച വിജയ ദിനാഘോഷം ഡോ ഉഷ സതീഷ് ഉദ്ഘാടനം ചെയ്തു.കർഷകസംഘം ഏരിയ വൈസ് പ്രസിഡൻ്റ് അജിതകുമാരി അധ്യക്ഷത വഹിച്ചു.മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി എം ശ്രീകുമാരി, കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം പി ചന്ദ്രകുമാർ, ഏരിയ പ്രസിഡൻ്റ് എം വി മൻമോഹൻ, സെക്രട്ടറി ആർ പ്രദീപ്തുടങ്ങിയവർ പങ്കെടുത്തു. മഹേശ്വരി സ്വാഗതവും വി എസ് അജയകുമാർ നന്ദിയും പറഞ്ഞു