ലോകകപ്പ് ക്രിക്കറ്റ് -ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ
29.10.2023
ലക്നൗ:ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെ തകർത്ത് തുടർച്ചയായ ആറാം ജയം സ്വന്തമാക്കി ഇന്ത്യ.ഞായറാഴ്ച നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ 100 റൺസിനാണ് പരാജയപ്പെടു ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കത്തിലേ വിക്കറ്റ് നഷ്ട പ്പെട്ട് പ്രതിരാേധത്തിലായെങ്കിലും 50 ഓവറിൽ 230 റണ്ണിലെത്തി.
താരതമ്യേന കുറഞ്ഞ ലക്ഷ്യത്തി ലേക്ക് മറുപടി ബാറ്റിംഗിന് ഇറങ്ങിയ പേരുകേട്ട ഇംഗ്ലിഷ് ബാറ്റിംഗ് നിരയ്ക്ക് ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ പിടിച്ച് നിൽക്കാനായില്ല.സ്കോർ 129 ആകുമ്പാേഴേക്കും ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർ പുറത്തായി. ജയത്തോടെ ഇന്ത്യ സെമിയിലേക്ക് ഒരടികൂടി അടുത്തു.
സ്കോർ. ഇന്ത്യ 50 ഓവ റിൽ 9 വിക്കറ്റ് നഷ്ടത്തിൽ 229.ഇംഗ്ലണ്ട് 34.5 ഓവറിൽ129ന് പുറത്ത്. ടോസ് നഷ്ടപ്പെട്ട്ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി 101 പന്തിൽ 37 റൺസെടുത്ത് ക്യാപ്റ്റൻ രോഹിത് ശർമ തിളങ്ങിയെങ്കിലും മറ്റാർക്കും കാര്യമായി സ്കോർ ചെയ്യാനായില്ല. സൂര്യകുമാർയാദവ്(49),കെ.എൽ. രാഹുൽ (39),ജസ്പ്രീത് ബുംറ (16) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ.രോഹിത് അർധ സെഞ്ചറിയുമായി നിലയുറപ്പിച്ചപ്പോഴും മുൻനിരയിലെ മറ്റു ബാറ്റർമാർ പെട്ടെന്നു പുറത്തായതാണ് തുടക്കത്തിൽ ഇന്ത്യയെ പ്രതിരാേധത്തിലാക്കിയത്. ശുഭ്മാൻഗിൽ (9),വിരാട് കോഹ്ലി (0),ശ്രേയസ് അയ്യർ(4) എന്നിവർ ചെറുത്ത് നിൽപില്ലാതെയാണ് മട ങ്ങിയത്.മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ബാറ്റിങ് നിരയെ കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ പവലിയനിലേക്ക് അയച്ചു.46 പന്തിൽ 27 റൺസെടുത്ത ലിയാം ലിവി ങ്ഫോണാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.ജോ റൂട്ട്,ബെൻ സ്റ്റോക്സ് എന്നിവർ സംപൂജ്യരായി മടങ്ങി.ജോണി ബെയർസ്റ്റോ (14), ഡേവിഡ് മലൻ (16),ജോസ് ബട്ലർ (10),മൊയീൻ അലി (15), ക്രിസ് വോക്സ് (10) എന്നിങ്ങനെയാണ് ഇംഗ്ലണ്ടിന്റെ മറ്റു സ്കോറർമാർ. മുഹമ്മദ്ഷമി നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ ജസ്പ്രീത് ബുംറ മൂന്നും കുൽദീപ് യാദവ് രണ്ടും വിക്കറ്റുകൾ നേടി. രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് സ്വന്തമാക്കി.