Support : +91 98954 15839
contact@newssixnews.com
  •  * പീഡനക്കേസ് രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിനായി നടപടി , വലമുറക്കി പോലീസ് , ബലാത്സംഗം - നിർബന്ധിത ഗർഭഛിദ്രം എന്നിവ അടക്കമുള്ള കുറ്റങ്ങൾ , ഒളിവിൽ പോയി - വിമാനത്താവളങ്ങളിൽ തിരിച്ചറിയൽ നോട്ടീസ് * എ ഐ പ്രചാരണങ്ങൾക്ക് കർശന നിരീക്ഷണം *.വോട്ടിംഗ് യന്ത്രങ്ങൾ ഇന്നുമുതൽ വിതരണ കേന്ദ്രങ്ങളിലേക്ക് - ഡിസംബർ 3 മുതൽ സ്ഥാനാർത്ഥി വിവരങ്ങൾ ഉൾപ്പെടുത്തും , തപാൽ ബാലറ്റ് അപേക്ഷ അയച്ചു തുടങ്ങി * തദ്ദേശ തെരഞ്ഞെടുപ്പിന് ജോലി ചെയ്യുന്ന പോളിംഗ് ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസം കൂടി ഡ്യൂട്ടി ലീവ് അനുവദിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് *. എസ്ഐആർ ഫോം 1.8 4 കോടി ഡിജിറ്റലൈസ് ചെയ്തു *. തൊഴിൽക്കോഡ് പിൻവലിക്കണം - കേരളം കേന്ദ്രത്തിന് കത്ത് അയച്ചു * സേന കോപ്റ്റർ - ഇന്ത്യയും യുഎസും കരാറിൽ ഒപ്പിട്ടു *. കള്ളപ്പണം വെളുപ്പിക്കൽ,ഇ ഡി ക്കു സമാന്തര അന്വേഷണം ആകാം എന്ന് ഡൽഹി ഹൈക്കോടതി *. കുട്ടികൾക്കുള്ള മരുന്നിലെ അപകടസാധ്യതയുള്ള സംയുക്തങ്ങൾ വിലക്കും

സൗത്ത് സോൺ ഇന്റർ യൂണിവേഴ്‌സിറ്റി ബാസ്‌ക്കറ്റ്‌ബോൾ പുരുഷ ടൂർണമെന്റ് 2023-2024 തുടങ്ങി





തിരുവനന്തപുരം:ദക്ഷിണ മേഖല അന്തർ സർവകലാശാല ബാസ്‌ക്കറ്റ്‌ ബോൾ ടൂർണമെന്റ് തുടങ്ങി. കേരള സർവകലാശാല സെനറ്റ് ഹൗസ് ക്യാമ്പസിലെ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കേരള സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ.മോഹനൻ കുന്നുമ്മലും അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റി ഒബ്‌സർവർ അജിത് മോഹനും ചേർന്ന് പതാകകൾ ഉയർത്തിയതോടു കൂടി വർണ്ണാഭമായ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽഅധ്യക്ഷനായി.സിൻഡിക്കേറ്റ് അംഗവും സംഘാടകസമിതിചെയർമാനു മായ അഡ്വ.മുരളീധരൻ സ്വാഗതം ആശംസിച്ചു. മേളയുടെ ബ്രാൻഡ് അംബാസഡറായ അർജുന അവാർഡ് ജേതാവ് ഗീതു അന്ന ജോസ് വിശിഷ്ടാതിഥിയായി.സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ:ഷിജുഖാൻ ജെ എസ്, പ്രൊഫ: പി എം രാധാമണി രജിസ്ട്രാർ പ്രൊഫ: ഡോ:കെ എസ് അനിൽകുമാർ,പ്രൊഫ:ഡോ: റസിയ കെ ഐ, ഡയറക്റ്റർ ഫിസിക്കൽ എഡ്യൂക്കേഷൻ, ഓർഗനൈസിങ് സെക്രട്ടറി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, പോണ്ടിച്ചേരി, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള 106 സർവകലാശാലകളിൽ നിന്നായി 1200 കായികതാരങ്ങൾ മേളയിൽ പങ്കെടുക്കും.സെനറ്റ് ഹൗസ് ക്യാമ്പസ്, പോലീസ് സ്റ്റേഡിയം,മാർ ഇവാനിസ് കോളേജ്,എൽ.എൻ.സി.പി.ഇ, കാര്യവട്ടം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക.നാല് പൂളുകളിലായി 68 മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.ആതിഥേയരായ കേരള സർവകലാശാല മാർ ഇവാനിയോസ് കോളേജ് സ്റ്റേഡിയത്തിൽ വച്ച് ഉച്ചക്ക് 2.30 ന് അളഗപ്പ സർവകലാശാലയെ നേരിടും. ഈ കായിക മേളയിൽ പങ്കെടുക്കു ന്നതിലേക്കായി എത്തിച്ചേരുന്ന കായിക താരങ്ങളുടെയും ഉദ്യോഗസ്ഥരുടെയും താമസം,ഗതാഗതം,മെഡിക്കൽ സൗകര്യങ്ങൾ എന്നിവയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും സർവകലാശാല ഒരുക്കിയിട്ടുണ്ട്.നവംബർ 18ന് ടൂർണമെന്റ് സമാപിക്കും.




LATEST NEWS

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: അടുത്ത ഘട്ട നിർമ്മാണം പ ജനുവരിയിൽ - മന്ത്രി വി. എൻ. വാസവൻ

ജപ്പാനിൽ കെയർ ഗിവർ തൊഴിൽ സാധ്യതയുമായി ബന്ധപ്പെട്ട് സെമിനാർ സംഘടിപ്പിച്ചു.

ഹാർബർ വാർഡിലെ തെരഞ്ഞെടുപ്പ് ഫലത്തിന് മധുര പ്രതികാരത്തിൻ്റെ മാധുര്യവും - ആദ്യ വിജയത്തിൻ്റെ ആവേശത്തിൽ സിപിഎമ്മും

സാങ്കേതികവിദ്യ പുതിയ അവസരങ്ങള്‍ തുറക്കുന്ന ഘട്ടത്തിലേക്ക് കേരളം നീങ്ങുന്നു - മുഖ്യമന്ത്രി പിണറായി വിജയന്‍

വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിൽ ഒരു സീറ്റിൻ്റെ മേൽ കെെ നേടി ഇടത് മുന്നണി - സ്വതന്ത്രൻ്റെ നിലപാടും നിർണ്ണായകം

ഇടതു കോട്ടകൾ തകർത്ത് കൈ പിടിച്ച് തീരദേശ പഞ്ചായത്തുകൾ

ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് എക്സ്പോ കോവളത്ത് തുടങ്ങി

കാഞ്ഞിരംകുളത്ത് മുൻ എംഎൽഎ കുഞ്ഞുകൃഷ്ണൻ നാടാരുടെ പ്രതിമക്ക് നേരെ ആക്രമണം

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia