കേരള തലസ്ഥാനം രാജ്യാന്തര ക്രിക്കറ്റ് ആവേശത്തിൽ -ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകള്‍ തിരുവനന്തപുരത്ത്
25.11.2023
തിരുവനന്തപുരം :ഏകദിന ക്രിക്കറ്റ് ലോകകപ്പിന് പിന്നാലെകേരളതലസ്ഥാനം രാജ്യാന്തര ക്രിക്കറ്റ് ആവേശത്തിൽ. ഇന്ത്യ,ഓസ്‌ട്രേലിയ ടീമുകള്‍ പങ്കെടു ക്കുന്ന പരമ്പരയിലെ രണ്ടാം ട്വന്റി 20 മത്സരത്തിനായി ഇരു ടീമുകളും തിരുവനന്തപുരത്ത്എത്തി.ആദ്യമായാണ് തിരുവനന്തപുരത്ത് ഇന്ത്യയും ഓസ്‌ട്രേലി യയും ഏറ്റുമുട്ടുന്നത്.കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം ഇത് നാലാം തവണയാണ് അന്താരാഷ്ട്ര ട്വന്റി 20 മത്സരത്തിന് വേദിയാവുന്നത്.കഴിഞ്ഞ മാസം ഏകദിന ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്കും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയായിരുന്നു.ഇന്ത്യൻ ടീമിന് ഹയാത്ത് റീജന്‍സിയിലും ഓസീ സ് ടീമിന് വിവാന്ത ബൈ താജിലുമാണ് താമസമാെരുക്കിയിരിക്കുന്നത്.ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാല് മണി വരെ ഓസ്‌ട്രേലിയന്‍ ടീമും അഞ്ച് മണി മുതല്‍ എട്ട് മണി വരെ ടീം ഇന്ത്യയും സ്പോര്‍ട്സ് ഹബ്ബില്‍ പരിശീലനം നടത്തി.ഞായറാഴ്ചയാണ് രണ്ടാം ട്വന്റി 20 മത്സരം തിരുവനന്ത പുരത്ത് നടക്കുന്നത്.തിങ്കളാഴ്ച ഇന്ത്യ, ഓസീസ് ടീമുകള്‍ അടുത്ത മത്സരത്തി നായി അസമിലെ ഗുവഹാത്തിയിലേക്ക് പറക്കും.അഞ്ച് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരത്തിൽ ഇന്ത്യ ആസ്ട്രേലിയയെ പരാജയപ്പെടു ത്തിയിരുന്നു