ദിശ ബാഡ്മിന്റൺ സീസൺ 6 - ജിപി ബാഡ്മിന്റൻ അക്കാദമി ചാമ്പ്യൻമാർ
30.11.2023
പൂവാർ :ദിശ അരുമാനൂർസംഘടിപ്പിച്ച ദിശ ബാഡ്മിന്റൺ സീസൺ 6 ചാമ്പ്യൻ ഷിപ്പിൽ തിരുവനന്തപുരം ജിപി ബാഡ്മിൻറൺഅക്കാദമിചാമ്പ്യൻമാരായി. ട്രിവാൻഡ്രം ബാഡ്മിൻറൺ ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് കിരീട നേട്ടം സ്വന്തമാക്കിയത്. വിജയികൾക്കുള്ള പുരസ്കാരങ്ങൾ ഒളിമ്പ്യൻ വി.ദിജു വിതരണം ചെയ്തു.അരുമാനൂർ ദേവദാരു ഇൻഡോർ സ്പോർട്സ് അരീനയിൽ ദേശീയ അന്തർദേശീയ താരങ്ങൾ മാറ്റുരച്ച ടൂർണമെന്റിന്റെ ഉദ്ഘാടനം ബാഡ്മിൻറൺ മുൻ ഇന്ത്യൻ താരം ജോസ് ജോർജ് നിർവഹിച്ചു.പൂവാർ പഞ്ചായത്ത് മുൻ പ്രസിഡൻറ് പി. കെ സാംദേവ് അധ്യക്ഷനായി.ചെയർമാൻ മനു സാം, റിട്ട. എസ് പി എസ് . രാജേന്ദ്രൻ , തിരുപുറം പഞ്ചായത്ത് അംഗം എസ്. ഗോപാലകൃഷ്ണൻ , കലേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാഭ്യാസ, കലാ, കായിക മേഖലയിൽ മികവ് തെളിയിച്ച ദിശയിലെ അംഗങ്ങളുടെ മക്കളെ ചടങ്ങിൽ ആദരിച്ചു.