തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന - ഡിസംബറിൽ യാത്ര ചെയ്തത് നാല് ലക്ഷത്തിൽ പരം ആളുകൾ.
13.012024
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ
യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന .ഇക്കഴിഞ്ഞ ഡിസംബർ മാസത്തിൽ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത് നാല് ലക്ഷത്തിലേറേപ്പേർ. കോവിഡിന് ശേഷം ഇതാദ്യമായാണ് ഒരു മാസം യാത്ര ചെയ്യുന്നവരുടെ എണ്ണം 4 ലക്ഷം കവിയുന്നത്.
ആകെ 4.14 ലക്ഷം പേരാണ് ഡിസംബറിൽ യാത്ര ചെയ്തത്. ഇതിൽ 2.41 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരാണ്. 1.72 ലക്ഷം പേർ വിദേശ യാത്രക്കാരും. 2022 ഡിസംബറിൽ യാത്രക്കാരുടെ എണ്ണം 3.28 ലക്ഷം ആയിരുന്നു 26 ശതമാനം വർധനയാണ് ഉണ്ടായത്.
2023 ജനുവരി മുതൽ ഡിസംബർ വരെ ആകെ 41.48 ലക്ഷം യാത്രക്കാർ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തു. ഇതിൽ 22 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരും 19 ലക്ഷം പേർ വിദേശ യാത്രക്കാരും ആണ് .
വിമാന സർവീസുകളുടെയും യാത്രക്കാരുടെയും എണ്ണം വർധിക്കുന്നത് കണക്കിലെടുത്ത് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങളും എയർപോർട്ടിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.