അദാനി ഫൗണ്ടേഷൻ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.
26.06.2024
തിരുവനന്തപുരം: അദാനി ഫൗണ്ടേഷൻ,അദാനി സ്കിൽ ഡെവലപ്മെന്റ് സെന്റർ, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്,നെല്ലിവിള ഗവൺമെൻറ് യു.പി സ്കൂൾ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.നെല്ലിവിള ഗവൺമെൻറ് യു.പി സ്കൂളിലെ കുട്ടികളും അധ്യാപകരും,വിസ്മാ ലൈവ്ലി ഹുഡ് അംഗങ്ങളും ,സുപോഷൺ സംഗിനിമാരും അദാനി ഡെവലപ്മെൻറ് സെൻറിലെ കുട്ടികളും പങ്കെടുത്തു. യോഗ ട്രെയിനർ റീജ ക്ലാസുകൾക്ക് നേതൃത്വം നൽകി.അദാനി ഫൗണ്ടേഷൻ ലൈവിലിഹുഡ് കോർഡിനേറ്റർ ജോർജ സെൻ അധ്യക്ഷത വഹിച്ചു.വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് അംഗം
രമപ്രിയ യോഗാദിന പരിപാടി ഉദ്ഘാടനം ചെയ്തു.നെല്ലിവിള
ഗവൺമെൻറ് യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് സൈനു ,അധ്യാപിക സഞ്ജന എന്നിവർ പങ്കെടുത്തു.