ചെസ് ബോക്സിങ് ചാമ്പ്യൻഷിപ്പുകളിൽ സുവർണ്ണ നേട്ടത്തിനുടമയായി വിഴിഞ്ഞം സ്വദേശി
03.08.2024
തിരുവനന്തപുരം :ചെസ് ബോക്സിങ് ചാമ്പ്യൻഷിപ്പുകളിൽ സുവർണ്ണ നേട്ടവുമായി വിഴിഞ്ഞം സ്വദേശി. കൊൽക്കത്തയിൽ നടന്ന ഏഷ്യൻ ചെസ് ബോക്സിങ് ചാമ്പ്യൻഷിപ്പിലും ഇന്ത്യൻ ഓപ്പൺ ചെസ് ബോക്സിങ് ടൂർണ്ണമെൻ്റിലും 90-95 കിലോഗ്രാം കാറ്റഗറിയിലാണ് സ്വർണ്ണമെഡലുകൾ നേടി വിഴിഞ്ഞം സ്വദേശി സെൽട്ടൺ ഫെർണാണ്ടസ് നാടിൻ്റെ അഭിമാനമായത്. ഇക്കഴിഞ്ഞ ജൂലായ് 26 മുതൽ 30 വരെ നടന്ന ടൂർണ്ണമെൻ്റുകളിലാണ് സെൽട്ടൺ ഫെർണാണ്ടസ് സുവർണ്ണ നേട്ടം കൈവരിച്ചത്