പൂങ്കുളം, വെള്ളാർ , പുഞ്ചക്കരി വാർഡുകളിലെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടന്നു
16.11.2025
കോവളം :ഇടത് ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ മത്സരിക്കുന്ന പൂങ്കുളം, വെള്ളാർ , പുഞ്ചക്കരി
വാർഡുകളിലെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടന്നു. പൂങ്കുളം വാർഡ് സ്ഥാനാർഥി വണ്ടിത്തടം മധുവിൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഡോ. ജി എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു. വി.വേണുഗോപാൽ അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി ശിവൻകുട്ടി, സ്ഥാനാർഥി വണ്ടിത്തടം മധു, സിപിഐ എം കോവളം ഏരിയ സെക്രട്ടറി എസ് അജിത്ത്, കെ ജി സനൽകുമാർ, ശിവാസ് വാഴമുട്ടം, പൂങ്കുളം കൗൺസിലർ വി.പ്രമീള, മുൻ കൗൺസിലർമാരായ സി സത്യൻ, സുശീല, സിപിഐ നേതാവ് കോളിയൂർ ഗോപി, ജനതാദൾ നേതാവ് മോഹനൻ വി പുഞ്ചക്കരി, കേരള കോൺഗ്രസ് എം നേതാവ് ജോസ് പ്രകാശ്, എൻ വിജയകുമാർ എന്നിവർ പങ്കെടുത്തു.
വെള്ളാർ വാർഡ് സ്ഥാനാർഥി ജി എസ് ബിന്ദുവിൻ്റെ വിജയത്തിനായുള്ള തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി.രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. ഡി. സജീവ്കുമാർ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി അനൂപ്, മധുസൂദനൻ നായർ, എം. ശ്രീകുമാരി, സ്ഥാനാർഥി ജി.എസ് ബിന്ദു, കാലടി പ്രേമൻ, വെള്ളാർ കൗൺസിലർ പനത്തുറ പി.ബൈജു, കെ.എസ് നടേശൻ, വെള്ളാർ സാബു, എം അനിൽകുമാർ, ശശി അനന്ത, ഡി. ജയകുമാർ എന്നിവർ പങ്കെടുത്തു.