എം.ആർ രഘുചന്ദ്രബാലിനെ അനുസ്മരിച്ചു
18.11.2025
അയൂബ് ഖാൻ
വിഴിഞ്ഞം : കാഞ്ഞിരംകുളം കെഎൻഎം ബിഎഡ് കോളേജിൻ്റെ ആഭിമുഖ്യത്തിൽ മുൻമന്ത്രിയും കുഞ്ഞുകൃഷ്ണൻ നാടാർ ട്രസ്റ്റ് ചെയർമാനുമായിരുന്ന എം.ആർ രഘുചന്ദ്രബാലിനെ അനുസ്മരിച്ചു. കോളേജ് അദ്ധ്യാപകരും വിദ്യാർത്ഥികളും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ യോഗം
|ഡോ.ജോയ ബാലൻ ഉദ്ഘാടനം ചെയ്തു. ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ശക്തിധരൻ അദ്ധ്യക്ഷനായി. കരുംകുളം രാധാകൃഷ്ണൻ, റ്റിറ്റിഐ പ്രിൻസിപ്പൽ അമ്പിളി കല, ബിഎഡ് കോളേജ് പ്രിൻസിപ്പൽ ഡോ.പ്രീതാരാജ് അഡ്വ.ആഫ്രഡ് തുടങ്ങിയവർ പങ്കെടുത്തു.