വാനിന് പുറകിൽ ഓട്ടോ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്.
16.11.2025
തിരുവനന്തപുരം : തിയറ്റർ ജംഗ്ഷന് സമീപം
നിർത്തിയിട്ടിരുന്ന വാനിന് പുറകിൽ നിയന്ത്രണം തെറ്റിയ ഓട്ടോ ഇടിച്ചുണ്ടായ അപകടത്തിൽ
മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഓട്ടോ ഡ്രൈവർ വണ്ടിത്തടം കൊറ്റവിള സ്വദേശി ശ്യാംകുമാർ, യാത്രക്കാരായ ഷൈലജ, സിന്ധു എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ തകർന്ന ഓട്ടോക്കുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവർ ശ്യാംകുമാറിനെ ഫയർഫോഴ്സ് അധികൃതർ എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഓട്ടോയുടെ മുകൾഭാഗം മുറിച്ചുമാറ്റി സുരക്ഷിതമായി പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സ്റ്റേഷൻ ഓഫീസർ പ്രമോദ്,
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാജി ,ഫയർമാൻമാരായ
സനു ,ശ്യാം ധരൻ, പ്രണവ്, സാജൻ രാജ്, ആന്റു,ഡ്രൈവർമാരായ അരുൺ, ജിബിൻ എസ് സാം
ഹോം ഗാർഡ് സജികുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.