എൻ.എസ്.എസ് പതാകദിനം
31.10.2025
അയൂബ് ഖാൻ
കോവളം : മുട്ടയ്ക്കാട് 517-ാം
നമ്പർ എൻഎസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ പതാകദിനം ആചരിച്ചു. കരയോഗം പ്രസിഡന്റ് വിജയൻ നായർ ഭദ്രദീപം തെളിച്ച് പുഷ്പാർച്ചന നടത്തിയശേഷം പതാക ഉയർത്തി. കരയോഗം സെക്രട്ടറി മോഹനൻ നായർ, യൂണിയൻ പ്രതിനിധി പ്രസന്നകുമാർ, ഇലക്ടറൽ റോൾ അംഗം ജയകുമാർ ജോയിന്റ് സെക്രട്ടറി സുധീർ, വനിതാ സമാജം പ്രസിഡന്റ് ശ്രീലത, അംഗങ്ങളായ സുജാ റാണി, നവീൻഷാ, അശോക് കുമാർ, പ്രതാപ് ചന്ദ്രൻ, ഉമാശങ്കർ എന്നിവർ പങ്കെടുത്തു.