യു.ഡി.എസ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ക്രിസ്മസ് കേക്ക് മിക്സിംഗ് ചടങ്ങ് സംഘടിപ്പിച്ചു
30.10.2025
അയൂബ് ഖാൻ
.
തിരുവനന്തപുരം : ക്രിസ്തുമസിനെ വരവേല്ക്കുന്നതിന് മുന്നോടിയായി യു.ഡി.എസ് ഗ്രൂപ്പ് ഓഫ് ഓഫ്ഹട്ടൽസ് ക്രിസ്മസ് കേക്ക് മിക്സിംഗ് ചടങ്ങ് സംഘടിപ്പിച്ചു. തിരുവനന്തപുരത്തെ ശ്രീചിത്ര ഹോമിലെ അന്തേവാസികളായ കുട്ടികളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ക്രിസ്മസ് കേക്ക് മിക്സിംഗ് ചടങ്ങ് തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസർ ജീവ മരിയ ജോയ് ഉദ്ഘാടനം ചെയ്തു. യു.ഡി.എസ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് എം.ഡി. രാജശേഖരൻ നായർ, സി.ഇ.ഒ രാജഗോപാൽ അയ്യർ, തിരുവനന്തപുരം എയർപോർട്ട് സി.ഇ.ഒ രാഹുൽ ഭട് ഗോട്ടി, വിജയ് ഭൂഷൺ, വിവേക് നമ്പൂതിരി, സതീശ് , ഗുരുപ്രസാദ്, രാജേഷ് സുബ്രഹ്മണ്യം, മഹേഷ് ഗുപ്തൻ തുടങ്ങിയവർ പങ്കെടുത്തു.