Support : +91 98954 15839
contact@newssixnews.com
  •  * പീഡനക്കേസ് രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിനായി നടപടി , വലമുറക്കി പോലീസ് , ബലാത്സംഗം - നിർബന്ധിത ഗർഭഛിദ്രം എന്നിവ അടക്കമുള്ള കുറ്റങ്ങൾ , ഒളിവിൽ പോയി - വിമാനത്താവളങ്ങളിൽ തിരിച്ചറിയൽ നോട്ടീസ് * എ ഐ പ്രചാരണങ്ങൾക്ക് കർശന നിരീക്ഷണം *.വോട്ടിംഗ് യന്ത്രങ്ങൾ ഇന്നുമുതൽ വിതരണ കേന്ദ്രങ്ങളിലേക്ക് - ഡിസംബർ 3 മുതൽ സ്ഥാനാർത്ഥി വിവരങ്ങൾ ഉൾപ്പെടുത്തും , തപാൽ ബാലറ്റ് അപേക്ഷ അയച്ചു തുടങ്ങി * തദ്ദേശ തെരഞ്ഞെടുപ്പിന് ജോലി ചെയ്യുന്ന പോളിംഗ് ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസം കൂടി ഡ്യൂട്ടി ലീവ് അനുവദിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് *. എസ്ഐആർ ഫോം 1.8 4 കോടി ഡിജിറ്റലൈസ് ചെയ്തു *. തൊഴിൽക്കോഡ് പിൻവലിക്കണം - കേരളം കേന്ദ്രത്തിന് കത്ത് അയച്ചു * സേന കോപ്റ്റർ - ഇന്ത്യയും യുഎസും കരാറിൽ ഒപ്പിട്ടു *. കള്ളപ്പണം വെളുപ്പിക്കൽ,ഇ ഡി ക്കു സമാന്തര അന്വേഷണം ആകാം എന്ന് ഡൽഹി ഹൈക്കോടതി *. കുട്ടികൾക്കുള്ള മരുന്നിലെ അപകടസാധ്യതയുള്ള സംയുക്തങ്ങൾ വിലക്കും

ജില്ലാതല പട്ടയമേള -കരുംകുളം പഞ്ചായത്തിൽ 955 പട്ടയങ്ങൾ വിതരണം ചെയ്തു.


30.10.2025

അയൂബ് ഖാൻ

തിരുവനന്തപുരം :അതിർത്തി തർക്കങ്ങൾ ഒന്നും ഇല്ലാത്ത,ഭൂമിക്ക് പൂർണമായും സർക്കാർ ഗ്യാരൻ്റി കൊടുക്കാൻ കഴിയുന്ന, എല്ലാവരുടെയും ഭൂമിക്ക് രേഖയുള്ള കേരളം എന്നതാണ് സംസ്ഥാന രൂപീകരണത്തിൻ്റെ 75-ാം വാർഷികത്തിൽ സർക്കാരിൻ്റെ ലക്ഷ്യമെന്ന് റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ. കോവളം മണ്ഡലത്തിൽ കരുംകുളം പഞ്ചായത്തിലെ പുതിയതുറയിൽ സംഘടിപ്പിച്ച ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പത്ത് വർഷത്തിനുള്ളിൽ റവന്യൂ വകുപ്പ് നാല് ലക്ഷത്തി തൊള്ളായിരം പട്ടയങ്ങൾ വിതരണം ചെയ്തു. ദീർഘകാലം പട്ടയം കൊടുക്കാൻ കഴിയാതിരുന്ന കടൽ പുറമ്പോക്കിൽ താമസിക്കുന്നവർക്കും പട്ടയം നൽകാൻ സാധിച്ചു. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിയ്ക്കും രേഖ എന്ന ആശയത്തിലൂന്നിക്കൊണ്ട് സംഘടിപ്പിച്ച പട്ടയമേളയിൽ ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി 955 പട്ടയങ്ങൾ വിതരണം ചെയ്തു. കോവളത്ത് പതിറ്റാണ്ടുകളോളം കടൽ പുറമ്പോക്കിൽ താമസിച്ചിരുന്നവർക്ക് സർകാർ പ്രത്യേക വിജ്ഞാപനം പുറത്തിറക്കി 504 പട്ടയങ്ങങ്ങൾ അനുവദിച്ചു.833 എൽ.എ പട്ടയങ്ങളും ആദിവാസി വിഭാഗങ്ങൾക്കുള്ള 72 വനാവകാശ രേഖകളും ഇതിൽ ഉൾപ്പെടും.ജില്ലയിൽ വനാവകാശ രേഖകളുടെ എല്ലാ അപേക്ഷകളും പൂർത്തീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കരുംകുളം വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ മാരായ എം.വിൻസെൻ്റ്, വി.ജോയി,കെ. ആൻസലൻ, സി.കെ ഹരീന്ദ്രൻ, വി.കെ പ്രശാന്ത്, കരുംകുളം പഞ്ചായത്ത് പ്രസിഡൻ്റ് ഫ്രിഡ സൈമൺ,ജില്ലാ കളക്ടർ അനു കുമാരി, കരുംകുളം വിജയകുമാർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.




LATEST NEWS

പുത്തളത്ത് ഭിന്നശേഷിക്കാരൻ്റെ വീടും വാഹനങ്ങളും അടിച്ചു തകർത്തു.

കല്പാലക്കടവ് (വള്ളക്കടവ്) കടക്കാൻ അങ്കം - നിലനിറുത്താനും പിടിച്ചെടുക്കാനും മുന്നണികൾ

എയ്ഡ്സ് ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു

കാതടപ്പിക്കും ശബ്ദത്തോടെ ഹെലികോപ്റ്ററുകൾ പറന്നെത്തി. -കൗതുകത്തിലും ആശങ്കയിലും പെട്ട് തീരദേശം

അമിത ജോലിഭാരം അടിച്ചേൽപ്പിക്കരുത് - കെ.എൽ.ഐ.യു

കാട്ടാക്കട മൃഗാശുപത്രിയെ വെറ്ററിനറി പോളിക്ലിനിക്കായി ഉയർത്തണം: കെ.എൽ.ഐ.യു

ഓൺലൈൻ സ്ഥലമാറ്റങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വേർ സംവിധാനം ഏർപ്പെടുത്തണം - കെ.എൽ.ഐ.യു

ഇഗ്നിസ് കേരളയുടെ പ്രഥമ ശ്രേഷ്ഠ മാനവ പുരസ്‌കാരം ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷന്

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia