പുന്നമൂട് ഗവ: മോഡൽ ഹയർ സെക്കൻ്ററി സ്‌കൂളിലെ വാദ്യാർത്ഥികൾക്കായി സുരക്ഷാ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
31.10.2025
അയൂബ് ഖാൻ
തിരുവനന്തപുരം : വിഴിഞ്ഞം ഫയർ ആൻ്റ് റെസ്ക്യൂസ്റ്റേഷൻ്റെ നേതൃത്വത്തിൽ
പുന്നമൂട് ഗവ: മോഡൽ ഹയർ സെക്കൻ്ററി സ്‌കൂളിലെ ഹയർ സെക്കൻ്ററി വിദ്യാർഥികൾക്കും, സൗഹൃദയ ക്ലബ് അംഗങ്ങൾക്കും, സ്കൗട്ട് ആൻ്റ് ഗെയ്ഡ്സ്, എൻ.എസ്.എസ് വിദ്യാർഥികൾക്കുമായി സുരക്ഷാ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.അഗ്നി സുരക്ഷ, ഫസ്റ്റ് എയ്ഡ്, സിപിആർ, ജലസുരക്ഷ ,വിവിധ അപകട സന്ദർഭങ്ങളിലെ രക്ഷാപ്രവർത്തന രീതികൾ എന്നിവയിൽ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ സന്തോഷ് കുമാർ, ശ്യാം ധരൻ എന്നിവർ ക്ലാസുകൾ നയിച്ചു. പ്രിൻസിപ്പാൾ റാണി, എൻ.എസ്.എസ് പ്രോഗ്രാം കോഡിനേറ്റർ സുരേഷ് എന്നിവർ പങ്കെടുത്തു.