അദാനി ഫൗണ്ടേഷൻ നേത്ര രോഗ -ജീവിത ശൈലി-റ്റി. ബി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
28.10.2025
തിരുവനന്തപുരം: അന്താരാഷ്ട്ര തുറമുഖത്തിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതികളുടെ ഭാഗമായി അദാനി ഫൌണ്ടേഷൻ,വിഷൻ സ്പ്രിംഗ് ഫൗണ്ടേഷൻ, നേമം ട്യൂബർക്യൂലോസിസ് യൂണിറ്റ്,
മുക്കോല ഫാമിലി ഹെൽത്ത് സെന്റർ എന്നിവരുടെ നേതൃത്വത്തിൽ തെന്നുർകോണം റെസിഡൻസ് അസോസിയേഷൻ, സിവി സ്മാരക ഗ്രന്ഥശാല, സീനിയർ സിറ്റിസൺ ഫോറം എന്നിവരുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന, ജീവിതശൈലി,റ്റി. ബി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. അദാനി ഫൌണ്ടേഷൻ സി. എസ്. ആർ.ഹെഡ് സെബാസ്റ്റ്യൻ ബ്രിട്ടോ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് എസ്. കെ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.വിഷൻ സ്പ്രിംഗ് ഫൗണ്ടേഷൻ പ്രവർത്തകരായ മഹേഷ്, ഗോപിനാഥ്,നേമം ട്യൂബർക്യൂലോസിസ് യൂണിറ്റ് ഉദ്യോഗസ്ഥൻ സുനിൽകുമാർ, മുക്കോല ഫാമിലി ഹെൽത്ത് സെന്റർ എം. എൽ.എസ്. പി. മാരായ അക്ഷയ, സൗമ്യ,തെന്നുർകോണം റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റും,സീനിയർ സിറ്റിസൺ ഫോറം രക്ഷാധികാരിയുമായ മോഹനൻ. പി, ഗ്രന്ഥശാല പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ, എച്ച്.എസ്. മെമ്മോറിയൽ ലൈബ്രറി ഭാരവാഹി ഡോ. റീച്ചസ് ഫെർണാണ്ട്‌സ്, അദാനി ലൈവിലി ഹുഡ് കോർഡിനേറ്റർ ജോർജ് സെൻ,ഗ്രന്ഥശാല മുൻ പ്രസിഡന്റ് എസ്. മുത്തുകൃഷ്ണൻ
എന്നിവർ പങ്കെടുത്തു.