ആരെൻഖുമായി സഹകരണം - കേരള സർക്കാരിന്റെ 30 ഇ-ഓട്ടോകൾ മധ്യപ്രദേശിലേക്ക് പുറപ്പെട്ടു
08-08--2023
തിരുവനന്തപുരം:കേരള സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെഎഎല്ലിൽ നിന്നും 30 ഇലക്ട്രിക് ഓട്ടോകൾ മധ്യപ്രദേ ശിലേക്ക് പുറപ്പെട്ടു.പൂനെ ആസ്ഥാനമായി ബാറ്ററി രംഗത്ത് പ്രവർത്തിക്കുന്ന കമ്പനി യായ ആരെൻഖാണ് ഓട്ടോകൾ മധ്യപ്രദേ ശിൽ വിതരണം ചെയ്യുക.ഇന്ത്യയിലുടനീളം കെഎഎൽ നിർമിക്കുന്ന വാഹനങ്ങളുടെ വിതരണ ചുമതലയും  ആരെൻഖിനാണ്. ഇലക്ട്രിക് ഓട്ടോകൾ നിർമിക്കാൻ ആവ ശ്യമായ ബാറ്ററികൾ,മോട്ടോർ,മോട്ടോർ കൺട്രോളറുകൾ എന്നിവ ആരെൻഖാണ്  കെഎഎല്ലിന് നൽകുന്നത്.വാഹനങ്ങൾക്ക് സർവീസ് നൽകുന്നതും ആരെൻഖാണ് . മഹാരാഷ്ട്ര,ഛത്തീസ്ഗഡ്,മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി 100 ഓട്ടോകളുടെ ഓർഡർ ആരെൻഖ് മുഖേനെ കെഎഎല്ലിന് ലഭിച്ചിരുന്നു.അതിൽ മധ്യപ്രദേശിലേക്കുള്ള ആദ്യ വാഹനങ്ങളുടെ ലോഡാണ് ഇപ്പോൾ പുറപ്പെട്ടിരിക്കുന്നത്.പഞ്ചാബ്,ഗുജറാത്ത്, തമിഴ്നാട്,കർണാടക എന്നീ സംസ്ഥാന ങ്ങളിലും അനുമതി ലഭിച്ചാൽ ഉടൻ തന്നെ ഇലട്രിക് ഓട്ടോകളുടെ വിതരണം ആരംഭി ക്കുമെന്ന് ആരെൻഖ്  മാർക്കറ്റിംഗ് ഹെഡ് മനോജ് സുന്ദരം പറഞ്ഞു. 
ശ്രീലങ്ക, നേപ്പാൾ, മ്യാന്മാർ തുടങ്ങിയരാജ്യ ങ്ങളിലും കൂടാതെ ഇന്ത്യയുടെ മറ്റു പല സംസ്ഥാനങ്ങളിലും കേരള ഓട്ടോമൊബൈ ൽസ് ലിമിറ്റഡിന്റെ വാഹനങ്ങൾക്ക് നല്ല ഡിമാന്റായിരുന്നു.ഇടക്കാലത്ത് ഇതിന് മങ്ങൽ ഏറ്റിരുന്നു. ഇപ്പോൾ ആരെൻഖ് പോലുള്ള ഒരുകമ്പനിയുമായുള്ളസഹകരണം ദേശീയ- അന്തർദേശീയ തലത്തിലേക്ക് കെഎഎല്ലിനെ വീണ്ടും എത്തിക്കുമെന്നാണ് കരുതുന്നതെന്ന് കെഎഎൽ ചെയർമാൻ പുല്ലുവിള സ്റ്റാൻലി പറഞ്ഞു.ആരെൻഖിന്റെ മാതൃ കമ്പനിയായ സൺലിറ്റ് പവർപ്രൈവറ്റ് ലിമിറ്റഡ് 100 കോടി രൂപയുടെ ബാറ്ററി നിർമ്മാണ ഫാക്ടറി പൂനെയിൽആരംഭിക്കാ നുള്ള നടപടികൾ നടന്നു വരുന്നുണ്ട്.ഇത് വരും വർഷങ്ങളിൽ ഇലക്ട്രിക് വാഹന വിപണയിൽ വലിയമാറ്റം കൊണ്ടുവരുമെന്ന് കമ്പനി അധികൃതർ പറഞ്ഞു