Support : +91 98954 15839
contact@newssixnews.com
  •  * ഗുജറാത്തിലെ അഹ്മദാബാദില്‍ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകർന്നുവീണു - * യാത്രക്കാരായ 241 പേരും വിമാനം തകർന്ന് വീണ കെട്ടിടത്തിൽ ഉണ്ടായിരുന്ന 5 മെഡിക്കൽ വിദ്യാർത്ഥികളും മരണപ്പെട്ടു. ഇതില്‍ 230 പേർ യാത്രക്കാരും 12 പേർ ജീവനക്കാരുമാണ്. * വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.* രമേശ് ബിശ്വാസ് കുമാര്‍ (38) എന്ന യുവാവാണ് രക്ഷപ്പെട്ടത്.എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്തേക്ക് ചാടുകയായിരുന്നുവെന്നാണ് യുവാവ് പറയുന്നത്. *അഹമ്മദാബാദില്‍ വിമാനദുരന്തത്തില്‍ മലയാളി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചതായി സ്ഥിരീകരിച്ചു. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയാണ്

സാഫിന് ബിഐഎഎന്‍ ഗ്രൂപ്പിന്‍റെ ബെസ്റ്റ് ഇന്‍ ക്ലാസ് പാര്‍ട്ണര്‍ പുരസ്ക്കാരം


07-12-2023



തിരുവനന്തപുരം: ബാങ്കിംഗ് ഇന്‍ഡസ്ട്രി ആര്‍ക്കിടെക്ചര്‍ നെറ്റ് വര്‍ക്ക് (ബിഐഎഎന്‍) ഏര്‍പ്പെടുത്തിയ 2023 ലെ ബെസ്റ്റ് ഇന്‍ ക്ലാസ് പാര്‍ട്ണര്‍ പുരസ്ക്കാരം ടെക്നോപാര്‍ക്കിലെ കമ്പനിയായ സാഫിന് ലഭിച്ചു. ബിഐഎഎന്‍ മാനദണ്ഡങ്ങള്‍ പാലിച്ച് കോര്‍ ബാങ്കിംഗ് സേവനങ്ങള്‍ മെച്ചപ്പെടു ത്തുന്നതിനും നൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉപഭോക്താവിനുള്ള സേവനങ്ങള്‍ ഏകോപിപ്പിച്ചതും കണക്കിലെടു ത്താണ് പുരസ്ക്കാരം. ബാങ്കിംഗ് സാങ്കേതികവിദ്യ ആവാസ വ്യവസ്ഥ, നൂതന കോര്‍ബാങ്കിംഗ് സംവിധാനം എന്നിവയിലേക്ക് പഴയ ഡാറ്റാബേസില്‍ നിന്നുള്ള വിവരങ്ങള്‍ അനുസ്യൂതം ഏകോപിപ്പിക്കുകയാണ് സാഫിന്‍തയ്യാറാക്കിയ പ്ലാറ്റ്‌ഫോം ചെയ്യുന്നത്.ഉപഭോക്താവിന് ഉത്തരവാദിത്തത്തോടെയുള്ള സേവനം നല്‍കുന്നതിന് ആധുനിക വത്കരണത്തിലുള്ള വ്യക്തത വളരെ ആവശ്യമായിരുന്നുവെന്ന് വെല്‍സ് ഫാര്‍ഗോയുടെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അലന്‍ വരാസോപറഞ്ഞു. ബിഐഎഎന്‍ മാനദണ്ഡങ്ങളിലേക്ക് സാഫിന്‍ വന്നതോടെ വെല്‍സ് ഫാര്‍ഗോയുടെ താത്പര്യങ്ങളും സമാനമായെന്ന് കമ്പനിയിലെ എന്‍ജിനീയര്‍ ടോഡ് ഷ്മിറ്റര്‍ പറഞ്ഞു.മാനദണ്ഡങ്ങള്‍ പാലിച്ചുള്ള സാഫിന്‍ ഐഒ എന്ന പ്ലാറ്റ്‌ഫോം രൂപപ്പെടുത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ബിഐഎഎന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹാന്‍സ് ടെസ്ലര്‍ പറഞ്ഞു. പരമ്പരാഗതമായ ബുദ്ധി മുട്ടുകള്‍ ഒഴിവാക്കി കോര്‍ബാങ്കിംഗ് സേവനങ്ങളും സാഫിന്‍റെ സാസ് ഉത്പന്നവും തമ്മിലുള്ള ഏകോപനം ലഘൂകരിക്കാനായതിന്‍റെ സാക്ഷ്യ പത്രമാണ്ഈപുരസ്ക്കാരമെന്ന് സാഫിന്‍ ചീഫ് ടെക്നോളജി ഓഫീസര്‍ ഷാഹിര്‍ ദയ പറഞ്ഞു. കാനഡയിലെ വാന്‍കൂവര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സാഫിന്‍. ഐഎന്‍ജി, സിഐബിസി, എച്എസ്ബിസി, വെല്‍സ് ഫാര്‍ഗോ, പിഎന്‍സി, എഎന്‍ഇസഡ് എന്നിവ ഇവരുടെ ഉപഭോക്താക്കളാണ്




LATEST NEWS

കാലപ്പഴക്കം ചെന്ന വിമാനങ്ങളുടെ സർവ്വീസുകൾ നിർത്തിവെച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണം - റിയാദ് ഒഐസിസി

ബി. ടാഗ് വിദ്യാഭ്യാസട്രസ്റ്റ് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

വിഴിഞ്ഞം പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ്‌ പ്രവർത്തകർ മാർച്ച് നടത്തി

വെങ്ങാനൂർ - മുള്ളു മുക്ക് റോഡ് തകർന്നു

പൂവാർ ഗ്രാമപഞ്ചായത്തിൽ പച്ചതുരുത്ത്

എസ്എസ്എൽ സി, പ്ലസ്ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു

എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെൻ്റ് രക്ഷ പ്പെടുത്തി

രാഷ്ട്രീയ ജനതാ ദൾ കാഞ്ഞിരംകുളം പഞ്ചായത്ത്‌ പൊതു സമ്മേളനം

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia